ബാഹുബലി സിനിമയിലെ ആവേശം സഞ്ജുവിന്റെ പേര് പറഞ്ഞപ്പോൾ, ഇത് കേരളത്തിൽ അല്ലല്ലോ എന്ന ഞെട്ടലിൽ ഹാർദിക്ക്; ഇന്ത്യക്ക് ബാറ്റിംഗ്

ഹാര്ദിക്ക് പാണ്ട്യ ടോസ് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ആദ്യം, പ്ലെയിങ് ഇളവായിലെ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഋതുരാജിന് പകരം സഞ്ജു എന്ന് പറഞ്ഞതും സ്റ്റേഡിയത്തിലെ ശബ്‍ദം കേട്ട് ഹാർദിക് ഞെട്ടി, അത് ഇന്ത്യക്ക് ടോസ് കിട്ടിയത് കൊണ്ടല്ല സഞ്ജു കളിക്കുന്നത് കൊണ്ടാണെന്ന് താരത്തിന് മനസിലായി. അത്ര ഏറെ മലയാളികൾ ആഗ്രഹിച്ചിരുന്നു അയാൾക്ക് ഒരു അവസരം കിട്ടാൻ.

ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങളാണ് ഉള്ളത്. ഋതുരാജിന് പകരം സഞ്ജുവും ആവേശിന് പകരം ഹർഷലും ചാഹലിന് പകരം ബിഷ്‌ണോയിയും വന്നു . ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യാൻ ആഗ്രഹിച്ച ഇന്ത്യയെ കാലാവസ്ഥയാണ് ബോൾ ചെയ്യാൻ പ്രേരിപ്പിച്ചത് എങ്കിൽ ഇത്തവണ തെളിഞ്ഞ കാലാവസ്ഥയാണ്.

ബാഹുബലി സിനിമയിൽ ബാഹുബലിയുടെ പേര് ജനങ്ങൾ കൈയടിച്ച അയർലൻഡ് മണ്ണിൽ സഞ്ജുവിന്റെ പേര് പറഞ്ഞപ്പോൾ കിട്ടിയത്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): സഞ്ജു സാംസൺ, ഇഷാൻ കിഷൻ(ഡബ്ല്യു), ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ(സി), ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്‌ണോയ്, ഉമ്രാൻ മാലിക്

അയർലൻഡ് (പ്ലേയിംഗ് ഇലവൻ): പോൾ സ്റ്റിർലിംഗ്, ആൻഡ്രൂ ബാൽബിർണി (സി), ഗാരെത് ഡെലാനി, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ (ഡബ്ല്യു), ജോർജ്ജ് ഡോക്രെൽ, മാർക്ക് അഡയർ, ആൻഡി മക്ബ്രൈൻ, ക്രെയ്ഗ് യംഗ്, ജോഷ്വ ലിറ്റിൽ, കോനർ ഓൾഫെർട്ട്