ഓസ്ട്രേലിയക്കെതിരെ നടക്കാൻ പോകുന്ന ഏകദിനത്തിൽ നിന്നും രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്ന് മാറ്റി പകരം യുവ താരം ശുഭ്മൻ ഗില്ലിനെ തിരഞ്ഞെടുത്തിരുന്നു. അതിൽ വൻ തോതിലുള്ള വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു വന്നിരുന്നു.
ശുഭ്മൻ ഗില്ലിന്റെ ഏകദിനത്തിലെ പ്രകടനം കണക്കിലെടുത്താൽ താരത്തെ നായകനാക്കാൻ ഒരു യോഗ്യതയും ഇല്ലെന്ന് പല മുൻ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രോഹിതിനെ മാറ്റിയതിൽ യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.
സൗരവ് ഗാംഗുലി പറയുന്നത് ഇങ്ങനെ:
Read more
” കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ രോഹിത് ടി-20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യക്കായി നേടി. ഇവിടെ രോഹിത് ശർമ്മയുടെ പ്രകടനമല്ല വിഷയം. 2027 ൽ നടക്കാൻ പോകുന്ന ഏകദിന ലോകകപ്പിൽ അദ്ദേഹത്തിന് 40 വയസാകും. സ്പോർട്സിൽ അത് ഒരു വലിയ പ്രായമാണ്. അദ്ദേഹം ഒരുപാട് നാൾ ഇന്ത്യക്കായി കളിച്ചു. അദ്ദേഹം 40 വയസ് വരെ തുടരുമെന്ന് ആർക്കും പറയാൻ സാധിക്കില്ല. അദ്ദേഹത്തെ നായക സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനം മോശമാണെന്ന് എനിക്ക് തോന്നുന്നില്ല. ഇത് എല്ലാവർക്കും സംഭവിക്കാം” സൗരവ് ഗാംഗുലി പറഞ്ഞു.







