"ഇടിക്കൂട്ടില്‍ ആ ഇന്ത്യന്‍ താരത്തെ കിട്ടണം"; ​ഗ്രൗണ്ടിന് പുറത്തും പ്രകോപനം തുടർന്ന് അബ്രാര്‍ അഹമ്മദ്

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെതിരേയുള്ള പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് പാകിസ്ഥാൻ സ്പിന്നര്‍ അബ്രാര്‍ അഹമ്മദ്. ഒരു യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം വിവാദപരമായ പരാമർശങ്ങൾ നടത്തിയത്.

ബോക്‌സിം​ഗ് റിം​ഗില്‍ നേരിടാന്‍ ആഗ്രഹിക്കുന്ന ക്രിക്കറ്റര്‍ ആരാണെന്നായിരുന്നു അബ്രാറിനോടുള്ള ആങ്കറുടെ ചോദ്യം. ഞാന്‍ ബോക്‌സിം​ഗിനു ഇറങ്ങുകയാണെങ്കില്‍ റിം​ഗില്‍ മറുഭാഗത്ത് ശിഖര്‍ ധവാനുണ്ടാവണമെന്നാണ് ആഗ്രഹമെന്നായിരുന്നു ചിരിയോടെയുള്ള അബ്രാറിന്റെ മറുപടി. ഇതു കേട്ട് അത്ഭുതപ്പെട്ട ആങ്കർ ശിഖര്‍ ധവാന്‍ നിങ്ങള്‍ തയ്യാറാണോയെന്ന് ക്യാമറയ്ക്കു നേരെ നോക്കി ചോദിക്കുകയും ചെയ്തു.

അബ്രാറിന്റെ പരാമർശങ്ങൾ പെട്ടെന്ന് വൈറലായി. ഇതോടെ ആരാധകർ സമ്മിശ്ര പ്രതികരണങ്ങളുമായി ചേരിതിരിഞ്ഞു. പ്രകോപനപരമായ പരാമർശങ്ങൾക്ക് പലരും അബ്രാറിനെ വിമർശിച്ചപ്പോൾ, ചിലർ അത് വെറും കളിയായ പരിഹാസമാണെന്ന് പറഞ്ഞ് അദ്ദേഹത്തെ ന്യായീകരിച്ചു.

Read more

അതേസമയം, 2025 ലെ ഏഷ്യാ കപ്പിന് ശേഷം, അബ്രാർ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിച്ചു. അദ്ദേഹത്തിന്റെ വിവാഹ സൽക്കാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാൻ വിസമ്മതിച്ചതിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റുമായ മൊഹ്‌സിൻ നഖ്‌വിയും വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. ഷഹീൻ അഫ്രീദി, ഫാഹിം അഷ്‌റഫ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.