അടുത്ത വർഷം നടക്കാൻ പോകുന്ന ടി-20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് ഇന്ത്യ. ഇത്തവണ ശ്രീലങ്കയും ഇന്ത്യയുമാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 7 ന് അമേരിക്കയുമായാണ്. ഇന്ത്യയുടെ രണ്ടാം മത്സരം ഫെബ്രുവരി 12 ന് നമീബിയയ്ക്കെതിരെയും മൂന്നാം മത്സരം ഫെബ്രുവരി 15 ന് ഇന്ത്യയും പാകിസ്താനും തമ്മിലും നടക്കും. ടീം ഇന്ത്യ ഫെബ്രുവരി 18 ന് നെതർലാൻഡ്സിനെതിരെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം കളിക്കും.
ടി-20 ലോകകപ്പിന്റെ ഫെെനലിൽ ഏത് ടീമിനെ നേരിടണമെന്നാണ് ആഗ്രഹമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പാകിസ്ഥാൻ, ന്യുസിലാൻഡ്, ഇംഗ്ലണ്ട് എന്നി ടീമുകളെ മറികടന്ന് ഓസ്ട്രേലിയയെ ഫൈനലിൽ നേരിടാനാണ് ആഗ്രഹിക്കുന്നതെന്നാണ് സൂര്യകുമാർ യാദവ് പറഞ്ഞത്.
Read more
ടി20 ലോകകപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുന്ന വേദിയിലാണ് സൂര്യ ഇക്കാര്യം തുറന്ന് പറഞ്ഞത്. എന്നാൽ ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡറായ രോഹിത് ശർമയോട് ഇതേ ചോദ്യം ചോദിച്ചപ്പോൾ, “ഫൈനലിൽ ഇന്ത്യയെ ആര് നേരിടുന്നു എന്നത് പ്രശ്നമല്ല. ഇന്ത്യ ടീം കിരീടം നേടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്” എന്നായിരുന്നു മറുപടി.







