'വെളിച്ചക്കുറവ് ചതിച്ചു അല്ലേല്‍ കാണാമായിരുന്നു'; ബെന്‍ സ്റ്റോക്‌സ് ആവാന്‍ ശ്രമിച്ച് പണിപാളി ബാബര്‍

വിനീത് കളപ്പുരയ്ക്കല്‍

പാകിസ്ഥാന്‍ ന്യൂസിലാന്‍ഡ് ടെസ്റ്റ് മത്സരം നടക്കുന്നു പാകിസ്ഥാന്റെ 8 വിക്കറ്റ് നഷ്ടമായി . ലീഡ് വെറും 137 റണ്‍സ് മത്സരം സമനിലയിലാക്കാന്‍ കഷ്ടപ്പെട്ട് പിടിച്ചു നില്ക്കാന്‍ തുടങ്ങിയിട്ട് സമയമൊരുപാട് ആയി. പെട്ടന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന് ഒരു മോഹം തന്റെ ക്യാപ്റ്റന്‍സി എല്ലാവരും പുകഴ്ത്തണം !

പതിനേഴ് ഓവറില്‍ 137 റണ്‍സ് നേടാന്‍ ന്യൂസിലാന്‍ഡിനെ ക്ഷണിച്ചു പുള്ളി ഡിക്ലയര്‍ ചെയ്തു വൗ ഞാന്‍ കില്ലാഡി തന്നെ! ഡിക്ലയര്‍ പ്ലാന്‍ ഉണ്ടേല്‍ നാലോവര്‍ അടിക്കുക എങ്കിലും ചെയ്‌തേനെ.
ന്യൂസിലാന്‍ഡ് ബാറ്റുചെയ്തു 7 ഓവറില്‍ 61 റണ്‍സ് വെറും ഒരു വിക്കറ്റ് നഷ്ടം, ബാക്കിയുള്ളത് 10 ഓവറും ജയിക്കാന്‍ വേണ്ടത് 76 റണ്‍സും. പെട്ടെന്ന് വെളിച്ചക്കുറവ് കാരണം കളി നിര്‍ത്തി.

വെളിച്ചക്കുറവ് കാരണം കളി നിര്‍ത്തിയില്ലായിരുന്നെങ്കില്‍ ബെന്‍ സ്റ്റോക്‌സ് ആവാന്‍ ശ്രമിച്ചത് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞതുപോലെ ആയേനെ. അങ്ങനെ ഒരു ബാറ്റിംഗ് പിച്ചില്‍ പതിനേഴ് ഓവറില്‍ എല്ലാവരെയും പുറത്താക്കി പാകിസ്താന് ജയിക്കണമെന്നത് സ്വപ്നം മാത്രമാണ്. അഥവാ ന്യൂസിലന്‍ഡിന് കുറച്ചു വിക്കറ്റ് നഷ്ടം വന്നാല്‍ അവര്‍ക്ക് മുട്ടി സമനില ആക്കാം, വിക്കറ്റ് അധികം പോയില്ലെങ്കില്‍ ജയിക്കാം, ഈ രണ്ടു പോസിബിലിറ്റി മാത്രം ആണ് ഉണ്ടായിരുന്നത്.

മത്സരശേഷം ബാബര്‍ പറഞ്ഞതാണ് വലിയ തമാശ, ‘We wanted a result so we went for the declaration, but I think light wans’t on our side.’