ആ താരത്തെ സൂക്ഷിക്കുക സൗത്താഫ്രിക്ക, അവൻ നിങ്ങൾക്കിട്ട് പണിയും; ഇന്ത്യയുടെ എക്സ് ഫാക്ടറെ പുകഴ്ത്തി എബി ഡിവില്ലിയേഴ്സ്

ഡിസംബർ 26 ന് സെഞ്ചൂറിയനിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ പ്രോട്ടീസ് ശ്രദ്ധിക്കേണ്ട ഒരു ഇന്ത്യൻ ബൗളറാണ് ജസ്പ്രീത് ബുംറയെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ എബി ഡിവില്ലിയേഴ്സ് പറയുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് പരമ്പര നേടാനുള്ള ഇന്ത്യയുടെ പേസ് ആക്രമണത്തിന്റെ നായകനും കുന്തമുനയും ബുംറയായിരിക്കുമെന്ന് ഡിവില്ലേഴ്‌സ് വിശ്വസിക്കുന്നു. ബുംറയുമായുള്ള ഏറ്റുമുട്ടലിനെയും ദക്ഷിണാഫ്രിക്കയിലേക്കുള്ള തന്റെ രണ്ട് പര്യടനങ്ങളിൽ പേസർ എങ്ങനെ കളിച്ചുവെന്നതും അദ്ദേഹം അനുസ്മരിച്ചു.

ജസ്പ്രീത് ബുംറയെക്കുറിച്ച് എബി ഡിവില്ലിയേഴ്‌സ് ഇന്ത്യാ ടുഡേ പറഞ്ഞതിങ്ങനെയാണ്:

“ബുംറ തീർച്ചയായും ടീമിന്റെ ലീഡറാണ്. അവൻ നിങ്ങളുടെ അടുത്തേക്ക് വരുന്ന ഒരു വ്യക്തിയാണ്. ഒരിക്കലും വിട്ടുകൊടുക്കാൻ തയാറല്ല. അദ്ദേഹത്തിന് എല്ലാ കഴിവുകളും ഉണ്ട്. ദക്ഷിണാഫ്രിക്കയിൽ ഞങ്ങൾ കളിച്ച അവസാന പരമ്പരയിൽ അദ്ദേഹം ഞങ്ങളെ ശരിക്കും ബുദ്ധിമുട്ടിച്ചിരുന്നു.”

” സൗത്താഫ്രിക്കൻ ബാറ്ററുമാരെ അവൻ ശരിക്കും ബുദ്ധിമുട്ടിക്കും. അവനും കൂട്ടുകാരും ശരിക്കും വെല്ലുവിളി ഉയർത്തും ഇത്തവണ. നല്ല മത്സരം കാണാൻ പറ്റും.” എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്. ഡിസംബര്‍ 10 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും. തുടര്‍ന്ന് ഡിസംബര്‍ 12 നും ഡിസംബര്‍ 14 നും യഥാക്രമം ഗ്‌കെബെര്‍ഹയിലും ജോഹന്നാസ്ബര്‍ഗിലുമാണ് അടുത്ത രണ്ട് മത്സരങ്ങള്‍ നടക്കും.

ഡിസംബര്‍ 17 ന് ജോഹന്നാസ്ബര്‍ഗില്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ രാഹുല്‍ നായകനായി തുടരും. തുടര്‍ന്നുള്ള മത്സരങ്ങള്‍ ഡിസംബര്‍ 19 ന് ഗ്‌കെബര്‍ഹയിലും ഡിസംബര്‍ 21 ന് പാര്‍ലിലും നടക്കും. ഡിസംബര്‍ 26 നാണ് ആദ്യ ടെസ്റ്റ്. രണ്ടാം ജനുവരി മൂന്ന് ആരംഭിക്കും.