ഡല്‍ഹി ടെസ്റ്റ്: രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്ത്, പ്ലെയിംഗ് ഇലവനില്‍ ഇവര്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. രണ്ട് പ്രമുഖതാരങ്ങളെ ഒഴിവാക്കിയാണ് ജാഫര്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ശ്രദ്ധേയം. പുറത്തായ ഇരുവരും മോശം ഫോമിലാണ് എന്നതും വിസ്മരിച്ചുകൂടാ.

വൈസ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ ആദ്യ ടെസ്റ്റില്‍ പരാജയമായി മാറിയ ടി20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് ജാഫര്‍ ഒഴിവാക്കിയത്. പകരം ശുഭ്മാന്‍ ഗില്ലിനെയും പരിക്ക് മാറി തിരിച്ചെത്തിയ ശ്രേയസ് അയ്യരെയും ജാഫര്‍ തന്റെ ടീമിലുള്‍പ്പെടുത്തി. നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഗില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

ചേതേശര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ മധ്യനിരയിലുണ്ടാകും.വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി കെ.എസ് ഭരത് തന്നെ. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരും സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ കുല്‍ദീപ് യാദവ്, ജയ്‌ദേവ് ഉനദ്കട്ട്, ഉമേഷ് യാദവ് എന്നിവര്‍ക്ക് ജാഫര്‍ തന്റെ പ്ലെയിംഗ് ഇലവനില്‍ അവസരം നല്‍കിയിട്ടില്ല. മുഹമ്മദ് ഷമിയും സിറാജുമാണ് പേസ് നിരയില്‍.

വസീം ജാഫറിന്റെ പ്ലെയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എസ് ഭരത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...