VIRAT RETIREMENT: ഡൽഹി പരിശീലകന്റെ നൽകിയിരിക്കുന്നത് ഞെട്ടിക്കുന്ന അപ്ഡേറ്റ്, വിരാട് കോഹ്‌ലി ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങിയതാണ്; ടെസ്റ്റിൽ നിന്ന് വിരമിക്കാൻ പദ്ധതിയിട്ടിരുന്നില്ല, പിന്നിൽ നിന്ന് കുത്തിയത് ആര്?

ഡൽഹി രഞ്ജി ട്രോഫി പരിശീലകൻ ശരൺദീപ് സിംഗ് ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനായി വിരാട് കോഹ്‌ലി നടത്തിയ ഒരുക്കത്തെക്കുറിച്ചും വമ്പൻ വെളിപ്പെടുത്തൽ നടത്തി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്നലെയാണ് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ആരും പ്രതീക്ഷിക്കാത്ത സമയത്താണ് വിരാട് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത് ഏന് പറയാം. അതിനാൽ തന്നെ സോഷ്യൽ മീഡിയയിൽ അടക്കം ആളുകൾ തീരുമാനം പുനഃ പരിശോധിക്കണം എന്നാണ് കോഹ്‌ലിയോട് ആവശ്യപ്പെടുന്നത്.

ജൂണിൽ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്താൻ ഒരുങ്ങുകയാണ്. വിരാട് കോഹ്‌ലി ഈ പരമ്പരയിൽ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ തീരുമാനം ഡൽഹി പരിശീലകൻ ശരൺദീപ് സിംഗ് ഉൾപ്പെടെ പലരെയും ഞെട്ടിച്ചു.

ജിയോഹോട്ട്സ്റ്റാറിൽ സംസാരിക്കുമ്പോൾ, ഇംഗ്ലണ്ട് പരമ്പര കളിക്കാനും അവിടെ സെഞ്ച്വറികൾ നേടാനും കോഹ്‌ലി എങ്ങനെ ആഗ്രഹിച്ചുവെന്ന് കോച്ച് വെളിപ്പെടുത്തി. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “എനിക്ക് ഇന്ത്യ എ മത്സരങ്ങൾ കളിക്കണം. രണ്ട് ഇന്ത്യ എ മത്സരങ്ങൾ കളിക്കും. തുടർന്ന് ടെസ്റ്റ് മത്സരത്തിന് തയ്യാറെടുക്കും. ഇംഗ്ലണ്ടിൽ 3-4 സെഞ്ച്വറികൾ നേടണം എന്ന് അവൻ പറഞ്ഞതാണ്.” അദ്ദേഹം പറഞ്ഞു.

ബോർഡർ ഗവാസകാർ ട്രോഫിയിലെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങൾക്ക് ഇടയിലും വിരമിക്കാൻ ഒരു പ്ലാനും ഇല്ലാതിരുന്ന കോഹ്‌ലി, പരിശീലകനോട് സെഞ്ച്വറി അടിക്കണം എന്ന ആഗ്രഹം പറഞ്ഞ താരം എന്തിന് പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തു എന്നാണ് ആരാധകർ ചോദിക്കുന്നത്. ഗംഭീറിന്റെ ഇടപെടൽ വിരമിക്കലിൽ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.

Read more