പിറന്നാൾ ദിനത്തിൽ അനുഷ്കയുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങൾ പങ്കുവെച്ച് വിരാട് കോഹ്ലി, പോസ്റ്റ് നിമിഷം നേരം കൊണ്ട് ഏറ്റെടുത്ത് ആരാധകർ

കോടിക്കണക്കിന് ആരാധകരുള്ള സൂപ്പർ  താരങ്ങളാണ് വിരാട്  കോഹ്‌ലിയും അനുഷ്ക ശർമയും. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും തങ്ങളുടെ വിശേഷങ്ങളും പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ തൻ്റെ പ്രിയതമയുടെ മുപ്പത്തിഞ്ചാം പിറന്നാളിൽ ആശംസകൾ നേർന്നുകൊണ്ട് വിരാട് കോഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആരാധകരും ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

അനുഷ്കയുടെ മനോഹരമായ  ഏഴോളം ചിത്രങ്ങളാണ് കോഹ്ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സന്തോഷത്തിലും സങ്കടത്തിലും ഞാൻ നിൻ്റെ ഒപ്പമുണ്ട് . നീയാണ് എൻ്റെ എല്ലാമെല്ലാമെന്നും കോഹ്ലി പോസ്റ്റിൽ പറയുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട, എല്ലാമെല്ലാമായ പ്രണയിനിക്ക് ജൻമദിനാശംസകൾ എന്നാണ് കോഹ്ലി ചിത്രങ്ങൾക്ക് ക്യാപ്ക്ഷൻ നൽകിയിരിക്കുന്നത്. പോസ്റ്റിന് താഴെ  ഹൃദയത്തിൻ്റെയും കുടുംബത്തിൻ്റെയും ഇമോജികളുമായി അനുഷ്കയും  ചിത്രത്തോട് പ്രതികരിച്ചു.

2017 ലാണ്  അനുഷ്ക ശർമയും വിരാട് കോഹ്ലിയും വിവാഹിതരായത്. 2021 ൽ ഇരുവർക്കും പെൺകുഞ്ഞ് പിറന്നു. ഇരുവരും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കാറുണ്ടെങ്കിലും മകൾ വാമികയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നില്ല. കുട്ടിയുടെ സ്വകാര്യതയെ മാനിക്കണമന്നും  മകളുടെ ചിത്രങ്ങൾ അതിനാൽ പുറത്ത് വിടാൻ താത്പര്യമില്ലെന്നുമാണ് ഇരുവരുടേയും നിലപാട്.

View this post on Instagram

A post shared by Virat Kohli (@virat.kohli)