സച്ചിനെയും പോണ്ടിംഗിനെയും പിന്തള്ളി കോഹ്‌ലി; ബംഗ്ലാദേശില്‍ ഇതാദ്യം!

ബംഗ്ലാദേശില്‍ ഏകദിനത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി വിരാട് കോഹ്‌ലി. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലെ സെഞ്ച്വറി പ്രകടനമാണ് കോഹ്‌ലിയെ ഈ നേട്ടത്തിലെത്തിച്ചത്.

18 മല്‍സരങ്ങളിലാണ് കോഹ്‌ലി ബംഗ്ലാദേശില്‍ കളിച്ചത്. 75 പ്ലസ് ശരാശരിയിലാണ് 1000ത്തിനു മുകളില്‍ റണ്‍സ് കോഹ്‌ലി ഇവിടെ സ്‌കോര്‍ ചെയ്തിരിക്കുന്നത്. അഞ്ചു സെഞ്ച്വറികളും നാലു അര്‍ദ്ധ സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. ബംഗ്ലാദേശില്‍ ഈ നേട്ടം മറ്റൊരു താരത്തിനുമില്ല.

ബംഗ്ലാദേശില്‍ 1000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്നതിനൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുക്കറുടെ വമ്പന്‍ റെക്കോര്‍ഡും കോഹ്‌ലി മറികടന്നു. ബംഗ്ലാദേശിനെതിരേ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്. നേരത്തേ 1316 റണ്‍സോടെ സച്ചിനായിരുന്നു ഈ നേട്ടത്തിലൊന്നാമന്‍.

ഏകദിനത്തിലെ 44ാമത്തെയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 72ാമത്തെയും സെഞ്ച്വറിയാണ് കോഹ്ലി നേടിയത്. ഇതോടെ ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗിനെയും കോഹ്ലി മറികടന്നു. പോണ്ടിംഗിന് 71 അന്താരാഷ്ട്ര സെഞ്ച്വറികളാണ് ഉണ്ടായിരുന്നത്.

ബംഗ്ലാദേശിനെതിരെ മൂന്നാം ഏകദിനത്തില്‍ 91 ബോളുകള്‍ നേരിട്ട കോഹ്‌ലി രണ്ട് സിക്‌സിന്റെയും 11 ഫോറിന്റെയും അകമ്പടിയില്‍ 113 റണ്‍സെടുത്തു. മത്സരത്തില്‍ ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ച്വറി നേടി. 131 ബോളില്‍ 10 സിക്‌സും 24 ഫോറും സഹിതം താരം 210 റണ്‍സെടുത്തു. ഇരുവരുടെയും പ്രകടന കരുത്തില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സെടുത്തു.

Latest Stories

ഐപിഎല്‍ 2024: ടീം മീറ്റിംഗുകളില്‍ പങ്കെടുക്കുന്നില്ല, നരെയ്‌ന് കെകെആറില്‍ 'വിലക്ക്'

IPL 2024: പിച്ചിനെ പഴിച്ചിട്ട് കാര്യമില്ല, അവരുടെ ഭയമില്ലായ്‌മയെ അംഗീകരിച്ച് കൊടുത്തേ മതിയാകു; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

ഗ്ലാമര്‍ ഷോകള്‍ക്ക് പകരം എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക? മറുപടിയുമായി മാളവിക

ഒരുങ്ങുന്നത് രൺബിറിന്റെ 'ആദിപുരുഷ്'?; ലൊക്കേഷൻ ചിത്രങ്ങൾക്ക് പിന്നാലെ ട്രോളുകൾ

കണ്ടെടാ ഭാവി അനിൽ കുംബ്ലെയെ, ആ താരം ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നു; സൂപ്പർ സ്പിന്നറെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു

രണ്ടാം ഭര്‍ത്താവുമായി നിയമപോരാട്ടം, പിന്തുണയുമായി ആദ്യ ഭര്‍ത്താവ്; രാഖി സാവന്തിനൊപ്പം പാപ്പരാസികള്‍ക്ക് മുന്നില്‍ റിതേഷും

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം

രംഗണ്ണന്റെ 'അർമാദം'; ആവേശത്തിലെ പുതിയ ഗാനം പുറത്ത്

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്