കോഹ്ലിക്കും രോഹിത്തിനും എട്ടിന്റെ പണി, ഇങ്ങനെ സംഭവിച്ചാൽ എല്ലാം കുഴപ്പത്തിലാവും, ആശങ്കയോടെ ആരാധകർ

ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ചതോടെ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഇനി എപ്പോഴായിരിക്കും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുകയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. 2027ൽ നടക്കാനാരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇരുതാരങ്ങളും ഈ ഫോർമാറ്റിൽ തുടരുന്നത്. അതിനാൽ തന്നെ ഇന്ത്യൻ ടീം ഇനി കളിക്കാനിരിക്കുന്ന ഏകദിന മത്സരങ്ങളിൽ എല്ലാം തന്നെ കോഹ്ലിയും രോഹിതും കളിക്കാൻ സാധ്യതയുണ്ട്. ഇം​ഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം ബം​ഗ്ലാദേശിനെതിരെയാണ് ഇനി ഇന്ത്യക്ക് വൈറ്റ് ബോൾ സീരീസ് വരാനുളളത്.

ഈ സീരീസിലൂടെ കോഹ്ലിയും രോഹിതും തിരിച്ചെത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു, എന്നാലിപ്പോൾ രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ബംഗ്ലാദേശിനെതിരായ പരമ്പര വൈകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓ​ഗസ്റ്റ് മാസം അവസാനം മുതലാണ് ഇന്ത്യ-ബം​ഗ്ലാദേശ് വൈറ്റ് ബോൾ സീരീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ പരമ്പര മാറ്റി വേറൊരു സമയം നടത്തുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഇന്ത്യൻ സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് പറയപ്പെടുന്നു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിൽ ഉണ്ടാവുക. ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരെയാണ് പിന്നീട് ഇന്ത്യക്ക് വൈറ്റ് ബോൾ സീരീസ് വരാനുളളത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും കളിക്കാനാണ് ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പോവുക.

Latest Stories

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി