വിരാട് കോഹ്‌ലി, ആധുനിക കാലത്തെ ടെസ്റ്റ് ക്രിക്കറ്റിന്റെ ഏറ്റവും വലിയ അംബാസഡര്‍

‘Thank you Virat for supporting Test cricket so passionately and ensuring that it stays as the number1 form of the game’

ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണിന്റെ ഈ ട്വീറ്റ് ഒരു ഓര്‍മ്മപ്പെടുത്തലാണ്. T20 വിസ്‌ഫോടനത്തിനിടയിലും, ടെസ്റ്റ് ക്രിക്കറ്റ് ഇന്നും വംശനാശം സംഭവിക്കാതെ, ലോകമെമ്പടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ പിന്തുടരുന്ന ക്രിക്കറ്റിന്റെ അള്‍ട്ടിമേറ്റ് ഫോമായി നിലനില്‍ക്കുന്നെങ്കില്‍, അതില്‍ നിഷേധിക്കാന്‍ പറ്റാത്ത ഒരു വലിയ പങ്ക് വിരാട് കോഹ്ലി എന്ന ക്യാപ്റ്റനുണ്ട്.

‘ടെസ്റ്റ് ക്രിക്കറ്റ് മരിക്കുകയും, ആ സ്ഥാനം T20 ക്രിക്കറ്റ് കൈയടക്കുകയും ചെയ്താല്‍ എനിക്ക് യാതൊരു ദുഃഖവുമുണ്ടാവുകയില്ല’ എന്ന് പറഞ്ഞത് ക്രിസ് ഗെയ്‌ലാണ്. ഗെയ്‌ലിന്റെ പാത പിന്തുടര്‍ന്ന് ലോക ക്രിക്കറ്റിലെ പല കളിക്കാരും, ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാന്‍ തീരുമാനിച്ചതും, രണ്ട് വര്‍ഷങ്ങളുടെ ഇടവേളയില്‍ വരുന്ന T20 ലോക കപ്പും, ലോകമെമ്പാടും കൂണ്‍ പോലെ മുളച്ചു പൊങ്ങിയ T20 ലീഗുകളും, 2010 നു ശേഷമുള്ള ദശകത്തില്‍, ടെസ്റ്റ് ക്രിക്കറ്റിന്റെ ചരമഗീതം കുറിയ്ക്കപ്പെടുമോ എന്ന് ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന പലരും ആശങ്കപ്പെട്ടിരുന്ന സമയം.

Not the Right Question' - Virat Kohli On Whether England Missing Key Players Gives India Best Chance

അപ്പോഴാണ്, തീര്‍ത്തും ആകസ്മികമായി ഓസ്‌ട്രേലിയലിലെ അഡ്‌ലെയ്ഡില്‍, റെഡ് ബോള്‍ ക്രിക്കറ്റിന് ഒരു ക്യാപ്റ്റനെ ലഭിക്കുന്നത്. ജോണ്‍സണും, വാട്‌സണും, ലിയോണുമൊക്കെ അടങ്ങുന്ന ഓസ്‌ട്രേലിയന്‍ ബോളിംഗ് നിരയ്‌ക്കെതിരെ സമനിലയ്ക്ക് ശ്രമിക്കാതെ, അവസാന ദിവസം 364 റണ്‍സ് ചെയ്‌സ് ചെയ്യുന്ന ക്യാപ്റ്റനും, അയാളുടെ മനോഭാവവും ടെസ്റ്റ് ക്രിക്കറ്റിന് പുതുമയുള്ള ഒരു അനുഭവമായിരുന്നു. It was the beginning of a Renaissance… ടെസ്റ്റ് ക്രിക്കറ്റിന്റെ പരമ്പരാഗത രീതികളെ പൊളിച്ചെഴുതിയ നവോത്ഥാനത്തിന്റെ തുടക്കം..

Virat Kohli departs as India's Test captain but his legacy will live on | Virat Kohli | The Guardian

ചിലര്‍ വിരാട്എന്ന ടെസ്റ്റ് ക്യാപ്റ്റന്റെ സ്റ്റാറ്റിക്‌സുകളില്‍ അഭിരമിക്കുന്നു, മറ്റുചിലര്‍ അയാളുടെ രാജിയുടെ പിന്നാമ്പുറങ്ങളിലെ രാഷ്ട്രീയം അന്വേഷിക്കുന്നു. പക്ഷെ ഞാന്‍ അയാള്‍ എന്ന ക്യാപ്റ്റനെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് ആധുനികകാലത്തെ ടെസ്റ്റ് ക്രിക്കറ്റിന്റെ ഏറ്റവും വലിയ അംബാസഡറായിട്ടാണ്, ‘The biggest Advocate of Test Cricket.’

Virat Kohli Becomes the Only Player to Feature in Finals of All Major Tournaments After His Appearance in IND vs NZ, WTC 2021

വൈറ്റ് ജെഴ്‌സിയെ പ്രണയിച്ച വിരാട് എന്ന് ക്യാപ്റ്റന്‍, എന്നെ ലോക പ്രശസ്തമായ പോപ്പ് ആല്‍ബം ഡൈനാമിറ്റിന്റെ വരികള്‍ ഓര്‍മിപ്പിക്കുന്നു. ‘Watch me bring the fire and set the night alight.’

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍