''ഈ പരമ്പരയിലല്ലെങ്കിൽ, അടുത്ത പരമ്പരയിൽ തിരിച്ചുവരണം''; ഇന്ത്യൻ ടെസ്റ്റ് ടീമിൽ കോഹ്‌ലിക്ക് വീണ്ടും അവസരം!

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ വിരാട് കോഹ്‌ലി പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ മുൻ ഓൾറൗണ്ടറും ലോകകപ്പ് ജേതാവുമായ മദൻ ലാൽ. ലോർഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

ടെസ്റ്റ് പരമ്പരയിൽ 2-1ന് മുന്നിലെത്താൻ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു, പക്ഷേ ലോർഡ്‌സിൽ നടന്ന നാലാം ഇന്നിംഗ്‌സിൽ 193 റൺസ് വിജയലക്ഷ്യം പിന്തുടരാൻ കഴിയാതെ വന്നതോടെ ആ അവസരം നഷ്ടമായി. ഇംഗ്ലണ്ട് പര്യടനത്തിന് ഒരു മാസം മുമ്പ് വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

വിരമിക്കലിൽ നിന്ന് മടങ്ങിവരുന്നതിൽ ഒരു നാണക്കേടുമില്ലെന്ന് മദൻ ലാൽ ഊന്നിപ്പറഞ്ഞു. വിരാട് കോഹ്‌ലിക്ക് ഇനിയും രണ്ട് വർഷത്തെ റെഡ്-ബോൾ ക്രിക്കറ്റ് ബാക്കിയുണ്ടെന്നും തിരിച്ചെത്തി യുവ കളിക്കാരുമായി തന്റെ അനുഭവം താരം പങ്കിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“വിരാട് കോഹ്‌ലിക്ക് ഇന്ത്യൻ ക്രിക്കറ്റിനോടുള്ള അഭിനിവേശം അതുല്യമായിരുന്നു. വിരമിക്കൽ പിൻവലിച്ച് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെന്നാണ് എന്റെ ആഗ്രഹം. തിരിച്ചുവരുന്നതിൽ തെറ്റൊന്നുമില്ല. ഈ പരമ്പരയിലല്ലെങ്കിൽ, അടുത്ത പരമ്പരയിൽ അദ്ദേഹം തിരിച്ചുവരണം,” മദൻ ലാൽ ക്രിക്കറ്റ് പ്രെഡിക്റ്റയോട് പറഞ്ഞു.

Read more

“എന്റെ കാഴ്ചപ്പാടിൽ, അദ്ദേഹം തന്റെ വിരമിക്കൽ തീരുമാനം മാറ്റണം. കാരണം അദ്ദേഹത്തിന് 1-2 വർഷം കൂടി എളുപ്പത്തിൽ കളിക്കാൻ കഴിയും. നിങ്ങളുടെ അനുഭവം യുവതാരങ്ങൾക്ക് കൈമാറുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം. നിങ്ങൾ അത് ഉപേക്ഷിച്ചു. ഇത് വളരെ വൈകിയിട്ടില്ല. ദയവായി തിരിച്ചുവരൂ,” അദ്ദേഹം കൂട്ടിച്ചേർത്തു.