ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാകും മുമ്പ് പൈലറ്റ് ലൈസന്‍സ് നേടിയ താരം, ഓസീസിന്‍റെ പവര്‍ ഹൗസ്‌

മുജീബു് ബിന്‍ അബ്ദുള്ള

ജീവിതത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാകും മുമ്പ് ആകാശത്തില്‍ വിമാനം പറത്താനുള്ള അടിസ്ഥാന പൈലറ്റ് ലൈസന്‍സ് നേടിയ താരമാണ് ഉസ്മാന്‍ ക്വജാ.

പ്രതിഭ ഇല്ലാഞ്ഞിട്ടോ ബാറ്റ് ശബ്ദിക്കാതെ പോയത് കൊണ്ടോ അല്ല, ക്രിക്കറ്റ് ഓസ്‌ട്രേലിയന്‍ ഫൈനല്‍ എലവന്റെ ഡ്രൈവിംഗ് സീറ്റില്‍ അവസരം കിട്ടുക എളുപ്പമല്ല. രണ്ടര വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിക്കുന്നത് സിഡ്‌നിയിലെ മെഗ്രൊ പിങ്ക് ആര്‍മിയുടെ മുന്നില്‍ രണ്ട് ഇന്നിഗ്‌സിലും മാസ്സും ക്‌ളാസും നിറഞ്ഞ ഡബിള്‍ ഹെഡ് സെഞ്ചുറിയിലൂടെയാണ്.

Image

ആരെക്കാലും നന്നായി അദ്ദേഹത്തിന് അറിയാം വീണു കിട്ടിയ അവസരം മുതലാക്കിയില്ലെങ്കില്‍ എന്റെ പേര് ഒരിക്കലും പരിഗണനയില്‍ ഉണ്ടവില്ല എന്ന്.

ആകാശത്തില്‍ കുത്തി ഉയരാന്‍ പൈലറ്റ് ആഗ്രഹിക്കുന്ന വേഗതയിലും ഒഴുക്കിലും കൂടെയാണ് കിടിലന്‍ സ്ട്രോക്ക് പ്ലേയിലൂടെ ഉസ്മാന്‍ ഇക്ക സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അഴിഞ്ഞാടിയത്.

കടപ്പാട്: ക്രിക്കറ്റ് വൈബ്സ് 365