ഇന്ത്യ-പാക് പോരില്‍ കണ്ടത് അമ്പരപ്പിക്കുന്ന സൗഹൃദക്കാഴ്ച്ച

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യയും പാകിസ്താനും തമ്മില്‍ കളിക്കളത്തില്‍ പോരാടുമ്പോള്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ രണ്ട് ചേരിയിലാകും. കാരണം കളിയേക്കാളുപരി രാഷ്ട്രീയമാനം വരെ കൈവരിക്കാന്‍ സാധ്യതയുളള ബദ്ധവൈരികളുടെ പോരാട്ടമാണത്.

അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്ക് നേര്‍ വന്നപ്പോഴും ക്രിക്കറ്റ് ലോകം വീക്ഷിച്ചത് ബദ്ധവൈരികളുടെ പോരാട്ടം എന്ന നിലയിലാണ്. എന്നാല്‍ കളിക്കളത്തില്‍ കണ്ടത് കണ്ണുനിറയുന്ന സൗഹൃദക്കാഴ്ച്ചകളായിരുന്നു.

രാഷ്ട്രീയക്കാരുടെ ശത്രുതയുടെ ചൂടിന് കളിക്കളത്തില്‍ ഇടമില്ലെന്ന് പ്രഖ്യാപിക്കുന്ന കാഴ്ച്ചയായി മാറി അത്. ഇന്ത്യയുടെ ഇന്നിങ്സിന്റെ 48-ാം ഓവറിലാണ് സൗഹൃദ നിമിഷം ഗ്രൗണ്ടില്‍ ആദ്യം കണ്ടത്. 48-ാം ഓവറിലെ അഞ്ചാം പന്തെറിയുന്നതിന് മുമ്പ് ഇന്ത്യയുടെ സെഞ്ചുറി താരം ശുഭ്മാന്‍ ഗില്ലിന്റെ ഷൂ ലെയ്സ് കെട്ടിക്കൊടുത്ത് പാക് ഫീല്‍ഡര്‍ മാതൃകയാകുകയായിരുന്നു. നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന ശുഭ്മാന്റെ ഷൂലെയ്സ് തടസ്സം സൃഷ്ടിച്ചപ്പോഴാണ് പാക് ഫീല്‍ഡര്‍ സഹായവുമായി അരികിലെത്തിയത്.

https://twitter.com/officialKohliFC/status/958172420531253250?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.mathrubhumi.com%2Fsports%2Fspecials%2Funder-19-cricket-worldcup-2018%2Fnews%2Findia-pakistan-semi-final-u-19-world-cup-cricket–1.2565192

പിന്നീട് പാക് ഇന്നിങ്സിനിടയിലും സമാനമായ ഒരു സംഭവത്തിന് എല്ലാവരും സാക്ഷ്യം വഹിച്ചു. പാകിസ്താന്റെ ഇന്നിങ്സിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍ പാക് ബാറ്റ്സ്മാന്റെ ഷൂ ലെയ്സ് കെട്ടിക്കൊടുക്കുകയായിരുന്നു. ഈ രണ്ട് ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്.

https://twitter.com/shrav_2369/status/958148506568474624?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.mathrubhumi.com%2Fsports%2Fspecials%2Funder-19-cricket-worldcup-2018%2Fnews%2Findia-pakistan-semi-final-u-19-world-cup-cricket–1.2565192