പണ്ട് എന്നെ തെറി പറഞ്ഞവർ ഇപ്പോൾ എന്നെ വിളിക്കുന്നത് നവീൻ ഭായ് എന്നാണ്, ഇപ്പോൾ മുതൽ ഞാൻ ഇന്ത്യൻ ആരാധകരുടെ പ്രിയപുത്രനാണ്; ആരാധക പിന്തുണയിൽ ഞെട്ടിത്തരിച്ച് നവീൻ ഉൾ ഹഖ്; വീഡിയോ കാണാം

കോഹ്‌ലി – നവീൻ ഉൾ ഹഖ് പ്രശ്നം എന്താണെന്ന് ആരാധകർക്ക് അറിയാം. ഇരുവരും തമ്മിൽ പ്രാശനം ഉണ്ടായ ശേഷം കോഹ്‌ലിയുടെ കരിയറിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും നവീന് കാര്യങ്ങൾ അത്ര സുഖകരം ആയിരുന്നില്ല. സോഷ്യൽ മീഡിയയിൽ കോഹ്‌ലിയുടെ പേരും പറഞ്ഞ് ആരാധകരുടെ ചീത്തവിളി, ഒരു ഫോട്ടോ പോലും ഇടാൻ പറ്റാത്ത അവസ്ഥ. അങ്ങനെ പോകുന്നതിനിടെ ഏകദിന ലോകകപ്പോടെ താൻ ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കുമെന്നും നവീൻ പ്രഖ്യാപിച്ചു.

നവീൻ ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സിനായും കോലി ആർസിബിക്കായും കളിക്കവെയാണ് നാടകീയ സംഭവമുണ്ടാകുന്നത്. അന്ന് കൈയാങ്കളിയുടെ വക്കോളം വാക്കേറ്റമെത്തിയിരുന്നു. അതുകൊണ്ടുതന്നെ ലോകകപ്പിൽ ഇരുവരും വീണ്ടും നേർക്കുനേർ വന്നപ്പോൾ ആരാധകർ അതിനെ ഉറ്റുനോക്കി. കോഹ്‌ലിയുടെ സ്വന്തം ഡൽഹിയിൽ നടന്ന മത്സരത്തിൽ നവീൻ പന്തെറിയാൻ എത്തിയപ്പോഴും ഫീൽഡ് ചെയ്യാൻ എത്തിയപ്പോഴും എല്ലാം കോഹ്‌ലി കോഹ്‌ലി എന്ന് ആരാധകർ പറഞ്ഞുകൊണ്ടിരുന്നു . ഇങ്ങനെ വിളിക്കുന്നത് നിർത്താൻ കോഹ്‌ലി തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മത്സരശേഷം ഇരുവരും കൈകൊടുത്ത് കെട്ടിപിടിച്ച് പ്രശ്നം പറഞ്ഞ് തീർത്ത ചിത്രം സോഷ്യൽ മീഡിയയിൽ വന്നു. തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ഇരുവരും തുറന്ന് സമ്മതിച്ചു. അതോടെ നവീൻ വിരോധം പതുക്കെ കുറഞ്ഞു തുടങ്ങി. ഇംഗ്ലണ്ടിനെതിരെ അതെ ഡൽഹിയിൽ നവീൻ കളിക്കാൻ എത്തിയപ്പോൾ എല്ലാവരും അയാൾക്കായി കൈയടിച്ചു. ജോസ് ബട്ട്ലറുടെ നിർണായക വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹത്തെ അഭിനന്ദിച്ചു. എന്തായാലും ഒരിക്കലും അപമാനിക്കപ്പെട്ട സ്ഥലത്ത് ഇന്ന് നല്ല സ്വീകരണമാണ് കിട്ടിയത്. ഒരു വിക്കറ്റെ വീഴ്ത്തിയുള്ളു എങ്കിൽ പോലും അത് അതിനിർണായകമായി.

സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ആളുകൾ എല്ലാവരും ചേർന്ന് ” നവീൻ ഭായ് നവീൻ ഭായ് ” എന്ന് വിളിക്കുന്ന കാഴ്ച്ച കാണാൻ ഇടയായി. ഇതിന്റെ വിഡിയോയിൽ ആളുകൾ നവീൻ നന്ദി പറഞ്ഞുകൊണ്ട് അവരോട് തംപ്സ് അപ്പ് കാണിക്കുന്നതും കാണാം. കോഹ്‌ലിയുമായി ഒന്നിച്ചതോടെ തനിക്ക് മുമ്പുണ്ടായിരുന്ന ഹേറ്റേഴ്‌സ് എല്ലാം അദ്ദേഹത്തിന്റെ ഫാൻസാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.