എന്നെ ഭയപ്പെടുത്തിയ ബാറ്റ്‌സ്മാന്മാർ ആ ഇതിഹാസങ്ങളാണ്, മോശമായ സമയമാണ് അവർ എനിക്ക് നൽകിയത്: മിച്ചൽ സ്റ്റാർക്ക്

ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച പേസ് ബോളറാണ് ഓസ്‌ട്രേലിയൻ ഇതിഹാസം മിച്ചൽ സ്റ്റാർക്ക്. കഴിഞ്ഞ കുറെ വർഷങ്ങളായി ഓസ്‌ട്രേലിയ നേടിയ നേട്ടങ്ങളുടെ പിന്നിൽ സ്റ്റാർക്കിന്റെ മിന്നും പ്രകടനം വലിയ പങ്കാണ് വഹിച്ചത്.

ഇപ്പോൾ നടക്കുന്ന ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തിൽ 7 വിക്കറ്റുകളാണ്‌ അദ്ദേഹം നേടിയത്. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് അദ്ദേഹം ഇപ്പോഴും കാഴ്ച വെക്കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഇപ്പോഴിതാ തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയ താരങ്ങൾ ആരൊക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ് മിച്ചൽ സ്റ്റാർക്ക്.

ഇതിൽ സ്റ്റാർക്ക് ഒന്നാമതായി തിരഞ്ഞെടുത്തത് വിരാട് കോഹ്ലിയെയാണ്. കോഹ്ലിയോടൊപ്പം ആർസിബിയിലെ ഡ്രസിങ് റൂം പങ്കിട്ട സന്ദർഭങ്ങളെല്ലാം വളരെ മികച്ചതായിരുന്നുവെന്നും കോഹ്ലിയുടെ ബാറ്റിങ് ഗംഭീരമാണെന്നുമാണ് സ്റ്റാർക്ക് പറഞ്ഞത്. രണ്ടാമതായി ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ്ങിനെയാണ് സ്റ്റാർക്ക് പ്രശംസിച്ചത്. സ്മിത്ത് ക്ലാസിക് ശെെലിയിൽ കളിക്കുന്ന താരമാണ്. ടെസ്റ്റിൽ നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാളാണ് സ്മിത്ത്. ക്ഷമയോടെ എത്ര നേരം വേണമെങ്കിലും ക്രീസിൽ നിന്ന് കസറാൻ സ്മിത്തിന് ശേഷിയുണ്ടെന്നും ആഭ്യന്തര ക്രിക്കറ്റിൽ അത് തന്നെ പ്രയാസപ്പെടുത്തിയിട്ടുണ്ടെന്നും സ്റ്റാർക്ക് പറഞ്ഞു.

Read more

മൂന്നാമതായി എബി ഡിവില്ലിയേഴ്സിനെയാണ് സ്റ്റാർക്ക് പരിഗണിച്ചത്. മുൻ ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് താരം മെെതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്നവനാണ്. ‍ഡിവില്ലിയേഴ്സിന്റെ ബാറ്റിങ് മികവ് തീർത്തും വ്യത്യസ്തമാണ്. ലോക ക്രിക്കറ്റിൽത്തന്നെ ഡിവില്ലിയേഴ്സിനെപ്പോലൊരു താരം വേറെയില്ലെന്നും സ്റ്റാർക്ക് പറഞ്ഞു.