ഇത് എന്തോന്ന് തിരിച്ചടികളുടെ കാലമോ, പഞ്ചാബിന് അടുത്ത പണി; ഇത്തവണയും കിരീടം മോഹം മിക്കവാറും ഗോവിന്ദ

പഞ്ചാബ് കിംഗ്‌സ് കുറെ നാളുകളായി പല പ്രാവശ്യം തങ്ങളിൽ നിന്ന് അകന്ന് മാറിയ കിരീടം നേടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ടൂർണമെന്റിന് ഇറങ്ങാൻ ഇരിക്കുന്നത്. എന്നാൽ പ്രതീക്ഷകളെ കാറ്റിൽ പറത്തി സൂപ്പർതാരം ജോണി ബെയർസ്റ്റോ കളിക്കുമോ എന്ന കാര്യത്തിൽ ടീമിന് സംശയമുണ്ട്. ഏകദേശം മൂന്നാഴ്ചയ്ക്കുള്ളിൽ ഐപിഎൽ സീസൺ 16 ആരംഭിക്കാനിരിക്കെ, ബെയർസ്റ്റോയിൽ ഇസിബിയുടെ മെഡിക്കൽ ക്ലിയറൻസിനായി കിംഗ്സ് കാത്തിരിക്കുകയാണ്.

കഴിഞ്ഞ സെപ്തംബറിൽ കാലിന് പരിക്കേറ്റ ഇംഗ്ലണ്ട് താരം സുഖം പ്രാപിച്ചുവരികയാണ്. മറുവശത്ത്, ജോണി ബെയർസ്റ്റോ അടുത്തിടെ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ ട്രാക്കിലൂടെ ഓടുന്ന ഒരു ചിത്രം പ്പൊസ്റ് ചെയ്തിരുന്നു.

വലിയ പരിക്കിനെ അതിജീവിച്ച് നിൽക്കുന്ന താരത്തെ ടൂർണമെന്റ് കളിപ്പിച്ചു പരിക്ക് വഷളാക്കാൻ ബോർഡ് ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ കൃത്യമായ നിർദേശം കിട്ടിയാൽ മാത്രമേ താരത്തിന് കളിക്കാൻ സാധിക്കു. ജോണി ബെയർസ്റ്റോ കളിക്കാത്ത സാഹചര്യം വന്നാൽ അത് ടീമിന് പണിയാകും.