അവർ ഒരു കള്ളനെ പോലെ എന്നെ കണ്ടു എന്റെ ബാഗ് മാത്രം പരിശോധിച്ചു, അയാളുടെ മകന്റെ പുഞ്ചിരി ഓർത്തിട്ട് അവനെ ടീമിലെടുത്തു; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തി ഉസ്മാൻ ഖവാജ.

ക്രിക്കറ്റിൽ വളരെ കാലങ്ങളായി ഒളിഞ്ഞും തെളിഞ്ഞും എല്ലാം നിലവിൽ ഉള്ള ഒന്നാണ് നിറത്തിന്റെ പേരിലുള്ള വിവേചനം. പല കാലങ്ങളിൽ ഇതിനെതിരെ താരങ്ങൾ സംസാരിച്ച് രംഗത്ത് വന്നിട്ടുമുണ്ട്. ഏറ്റവും പുതിയതായി ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ നിലനിൽക്കുന്ന പ്രവർത്തിക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഉസ്മാൻ ഖവാജ.

സിഡ്‌നി മോണിംഗ് ഹെറാൾഡിനോട് സംസാരിച്ച ഖവാജ പറഞ്ഞത് ഇങ്ങനെ , “ഉപബോധ പക്ഷപാതമുണ്ട്. നിങ്ങൾക്ക് രണ്ട് ക്രിക്കറ്റ് താരങ്ങളുണ്ടെങ്കിൽ, ഒരു ഇരുനിയരത്തിൽ ഉള്ള ആൾ , ഒരു വെളുത്ത നിറമുള്ള താരം , ഒരു വെള്ള നിറമുള്ള പരിശീലകൻ അയാളുടെ മകന്റെ മുഖത്തെ ചിരി ഓർത്ത് വെള്ളക്കാരൻ താരത്തെ തന്നെ ടീമിലെടുക്കും.

ഖവാജ പാകിസ്ഥാനിൽ ജനിച്ച് ചെറുപ്പത്തിൽ തന്നെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ താരമാണ്. അതിനാൽ തന്നെ പല സ്ഥലങ്ങളിൽ നിന്നും ഇത്തരം വിവേചനങ്ങൾ കേട്ടിട്ടുണ്ട്. താൻ ബാക്കി ടീമാനങ്ങൾക്കൊപ്പം പോയാലും ഉദ്യോഗസ്ഥർ തന്റെ ബാഗും മറ്റ് സാധനങ്ങളും മാത്രമാണ് പരിശോധിക്കുന്നത് എന്നും പരാതിയായി താരം പറഞ്ഞു.

എന്തായാലും ഇപ്പോൾ ടെസ്റ്റിൽ ഉൾപ്പടെ മികച്ച ഫോമിൽ ഉള്ള താരം ഓസ്‌ട്രേലിയയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സാധ്യതകളിൽ ഉൾപ്പടെ ഏറ്റവും പ്രധാന താരമാണ്.