'അധികം വൈകാതെ ആ പ്രഖ്യാപനമുണ്ടാകും'; ആരാധകര്‍ കാത്തിരുന്ന വാക്കുകളുമായി ജയ് ഷാ

ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്ത് കളിച്ചേക്കുമെന്ന നിര്‍ണായക സൂചന നല്‍കി ബിസിസിഐ സെക്രട്ടറി ജയ് ഷാ. പരിക്കില്‍ നിന്നും മുക്തനായ റിഷഭ് നിലവില്‍ ഐപിഎല്ലിന്റെ 17ാം സീസണിലൂടെ കളിക്കളത്തിലേക്കു മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെയാണ് താരം ലോകകപ്പ് ടീമിന്റെ ഭാഗമായേക്കുമെന്ന് ജയ് ഷാ സൂചന നല്‍കിയിരിക്കുന്നത്.

റിഷഭ് വളരെ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. കൂടാതെ നന്നായി വിക്കറ്റും കാക്കുന്നുണ്ട്. അധികം വൈകാതെ തന്നെ റിഷഭിനെ ഞങ്ങള്‍ ഫിറ്റായി പ്രഖ്യാപിക്കുകയും ചെയ്യും. ടി20 ലോകകപ്പില്‍ അദ്ദേഹം കളിക്കുകയാണെങ്കില്‍ അതു ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വലിയ കാര്യം തന്നെയായിരിക്കും.

ടീമിനു വലിയ മുതല്‍ക്കൂട്ടാണ് റിഷഭ്. വിക്കറ്റ് കാക്കാന്‍ റിഷഭിനു സാധിക്കുകയാണെങ്കില്‍ അദ്ദേഹം ടി20 ലോകകപ്പില്‍ കളിക്കും. ഐപിഎല്ലില്‍ റിഷഭ് എങ്ങനെയാണ് പെര്‍ഫോം ചെയ്യുന്നതെന്നു നമുക്കു നോക്കാം- ജയ് ഷാ പറഞ്ഞു.

Read more

റിഷഭ് തിരിച്ചുവന്നാല്‍ അത് സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരുടെ സാധ്യതകള്‍ക്ക് ദീഷണിയാവും. പരിക്കേറ്റ് കളിക്കളത്തിനു പുറത്താവുന്നതിനു മുമ്പ് വരെ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ റിഷഭായിരുന്നു.