പന്തിന് പകരം കളിക്കാൻ യോഗ്യത ഉള്ള ആരും ടീമിൽ ഇല്ല, പന്ത് തന്നെ ഇനിയുള്ള മത്സരങ്ങളിലും കളിക്കണം; പന്തിനായി വാദിച്ച് വസീം ജാഫർ

ഞായറാഴ്ച (നവംബർ 27) ഹാമിൽട്ടണിൽ ന്യൂസിലൻഡിനെതിരായ രണ്ടാം മത്സരത്തിന് മുന്നോടിയായുള്ള ഏകദിനത്തിൽ നിന്ന് ഋഷഭ് പന്തിനെ യാതൊരു കാരണവശാലും ഒഴിവാക്കാൻ പറ്റില്ലെന്നും അയാൾ കളിക്കണമെന്നും പറയുകയാണ് വസീം ജാഫർ.

ടി20യിൽ നിന്ന് വ്യത്യസ്തമായി ഏകദിനത്തിൽ പന്തിന് മികച്ച ട്രാക്ക് റെക്കോർഡുണ്ട്. ഈ വർഷം ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 40.75 എന്ന മാന്യമായ ശരാശരിയിൽ 326 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്, ഇംഗ്ലണ്ടിലെ ഒരു ഏകദിന സെഞ്ച്വറി ഉൾപ്പെടെ രണ്ട് അർധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്.

ESPNCricinfo യോട് സംസാരിച്ച ജാഫർ പറഞ്ഞു:

“2:36( ട്വീറ്റ് ചെയ്ത സമയം) – ഈ സമയത്ത് ഈ ഫോർമാറ്റിൽ പകരം വെയ്ക്കാനില്ലാത്ത ഋഷഭ് പന്തിന് മുന്നിൽ ദീപക് ഹൂഡ കളിക്കുമെന്ന് ഞാൻ കരുതുന്നില്ല.”

വെള്ളിയാഴ്ച ഓക്ക്‌ലൻഡിൽ നടന്ന ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ 23 പന്തിൽ 15 റൺസിന് പന്ത് പുറത്തായി. എന്തായാലും മോശം ഫോമിലൂടെ പോകുന്ന ഈ സമയത്ത് പന്തിനെ മാറ്റി നിത്തണമെന്ന് തന്നെയാണ് ആരാധക ആവേശം.