ഒരുപാട് നീണ്ട കരിയർ ബാക്കിയുണ്ട്, റെഡ് ബോൾ ക്രിക്കറ്റ് കളിച്ച് അത് നശിപ്പിക്കരുത്; സൂപ്പർ താരത്തിന് ഉപദേശവുമായി വസീം ജാഫർ

ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്ത്യയുടെ ടെസ്റ്റ് പ്ലാനുകളുടെ ഭാഗമാകമാകുമെന്ന് കരുതുന്നില്ല എന്നുപറയാക്കുകയാണ് വസീം ജാഫർ. പരിക്കിൽ നിന്ന് മോചിതനായി എത്തിയ താരത്തിന്റെ ഏറ്റവും വലിയ കുറവായി പറയാവുന്നത് വലിയ സ്പെല്ലുകൾ എറിയാനുള്ള ബുദ്ധിമുട്ടാണ്. ടി20 യിൽ പോലും താരം ചിലപ്പോൾ നാലോവർ കോട്ട പൂർത്തിയാക്കാറില്ല. അതിനാൽ തന്നെ ടെസ്റ്റിൽ ഒരു സ്ഥാനത്തേക്ക് മത്സരിക്കാൻ താരത്തിന് നിലവിൽ സാധിക്കില്ല എന്ന് ജഫാർ പറഞ്ഞത്.

ഇഎസ്‌പിഎൻ ക്രിക്‌ഇൻഫോയുടെ ‘റണർഡർ’ എന്ന ഷോയിൽ ഇന്ത്യയുടെ ക്യാപ്റ്റൻസി ഭാവിയെക്കുറിച്ചുള്ള ചർച്ചയിലാണ് ജാഫറിന്റെ പരാമർശം. ഇന്ത്യയുടെ വൈറ്റ് ബോൾ ക്യാപ്റ്റൻസി സ്ഥാനാർത്ഥിയായി പാണ്ഡ്യ ഉയർന്നുവരുന്നത് അർത്ഥമാക്കുന്നത് അദ്ദേഹം വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ലേ എന്നുള്ള ചോദ്യത്തിനയിരുന്നു ജാഫർ മറുപടി.

വൈറ്റ് ബോൾ ടീമുകളെ നയിക്കുമ്പോൾ പാണ്ഡ്യയ്ക്ക് ടെസ്റ്റ് റെഗുലർ ആകാൻ ഇനിയും ഒരുപാട് ജോലികൾ ചെയ്യേണ്ടി വരുമെന്ന് നിർദ്ദേശിച്ചുകൊണ്ട് ജാഫർ മറുപടി നൽകി. പരിമിത ഓവർ ക്രിക്കറ്റിൽ ഷോർട്ട് സ്‌പെല്ലുകൾ പന്തെറിയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആകും താരത്തിന് നല്ലതെന്നും കരിയർ നീട്ടണം

“ഹാർദിക് ദിവസം 15 മുതൽ 18 ഓവർ വരെ ബൗൾ ചെയ്യുന്നു, അയാൾക്ക് ബാക്ക് സർജറി നടത്തിയതിനാൽ ഉടനെ ടെസ്റ്റിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമല്ല. താരത്തിന് നിലവിൽ വൈറ്റ് ബോൾ ക്രിക്കറ്റ് തന്നെയാണ് നല്ലത്.”

അയർലൻഡ് പരമ്പരയിലെ നായകനായ ഹാര്ദിക്ക് ഭാവിയിലെ നായക സിംഹാസനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.