ആവശ്യത്തിന് പുണ്യവാളന്മാർ ഉണ്ട് ലോകത്ത്, ഇനി നിന്റെ ആവശ്യമില്ല; സൂപ്പർ താരത്തോട് ഉപദേശവുമായി വസീം ജാഫർ

ശ്രീലങ്കക്ക് എതിരെ തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് മനോഹരമായി തിരിച്ചുവന്ന് ജയം ഉറപ്പിക്കാൻ ഓസ്‌ട്രേലിയക്ക് സഹിച്ചിരുന്നു. ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയ്‌നിസിന്റെ ബലത്തിലായിരുന്നു മത്സരം ടീം സ്വന്തം ആക്കിയത്.

ക്രിക്കറ്റ് ലോകത്ത് സമീപകാലത്ത് ഏറ്റവും കൂടുതൽ വാർത്ത ആയ മങ്കാദിങ് ആയി ബന്ധപ്പെട്ട വിവാദം മത്സരത്തിൽ നിറഞ്ഞുനിന്നു എന്ന് വേണം പറയാൻ. ദീപ്തി ശർമ്മ നടത്തിയ മങ്കാദിങ്ങും ആയി ബന്ധപ്പെട്ടാണ് ചർച്ചകൾ സജീവമായത്. മത്സരത്തിൽ ശ്രീലങ്കയുടെ ധനഞ്ജയ ഡി സിൽവയെ അത്തരത്തിൽ ഇപ്പോൾ നിയമപരമായ മങ്കാദിങ് നടത്താൻ അവസരം ഉണ്ടായിട്ടും അത് ചെയ്യാതെ വാണിംഗ് കൊടുക്കുക ആയിരുന്നു മിച്ചൽ സ്റ്റാർക്ക്.

ഡെലിവറി ബൗൾ ചെയ്യുന്നതിനുമുമ്പ് ബാക്കപ്പ് ചെയ്ത് മുതലെടുക്കുകയാണെങ്കിൽ ബാറ്ററിനെ റണ്ണൗട്ടാക്കാനുള്ള എല്ലാ അവകാശവും ബൗളർക്ക് ഉണ്ടെന്ന് ക്രിക്ക്ട്രാക്കറോട് സംസാരിച്ച ജാഫർ പറഞ്ഞു.

“ഒരു മുന്നറിയിപ്പ് നൽകാതെ നോൺ-സ്ട്രൈക്കറെ പുറത്താക്കിയാലും തെറ്റില്ല. ക്രീസിൽ തുടരുക എന്നത് ബാറ്ററുടെ ഉത്തരവാദിത്തമാണ്. അതിൽ ഒരു മാറ്റവും ഉണ്ടാകാൻ പാടില്ല. വഞ്ചനയാണെന്ന് ഞാൻ പറയില്ല, പക്ഷേ ഒരു ബാറ്റർ അങ്ങനെ ചെയ്യുക ആണെങ്കിൽ , ബാറ്റർ റണ്ണൗട്ട് ചെയ്യാൻ ബൗളർക്ക് എല്ലാ അവകാശവുമുണ്ട്, ”ജാഫർ പറഞ്ഞു.

മുമ്പ് ഇംഗ്ലണ്ടുമായി നടന്ന പരമ്പരയിലും താരം ഇത്തരത്തിൽ ജോസ് ബട്ട്ലർക്ക് വാണിംഗ് നൽകിയിരുന്നു.