ഇന്ത്യ ലോക കപ്പ് നേടാത്തതിന് കാരണം അവൻ ടീമിൽ ഇല്ലാത്തത്, ബിസിസിഐ സെലക്ഷൻ മണ്ടത്തരം അവുടെ കാണാം; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് 2024 ലെ വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെക്കുറിച്ചുള്ള തൻ്റെ ഉൾക്കാഴ്ചകൾ പങ്കിട്ടു രംഗത്ത് വന്നിരിക്കുകയാണ്. മധ്യനിര ബാറ്റർ റിങ്കു സിംഗിനെ ടീമിൽ ഉൾപ്പെടുത്താതെ ഇരുന്നതിനെക്കുറിച്ചും ടീമിൽ 4 സ്പിന്നര്മാര് ഉള്ളതിനെക്കുറിച്ചുമുള്ള അഭിപ്രായം പറഞ്ഞിരിക്കുകയാണ്.

ഐസിസി ടി20 ലോകകപ്പ് ജൂൺ 1ന് ആരംഭിക്കാനിരിക്കെ, ജൂൺ 29 വരെ യുഎസ്എയിലും കരീബിയൻ രാജ്യങ്ങളിലുമുള്ള വേദികളിൽ നടക്കാനിരിക്കുന്ന ലോകകപ്പിനായി ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്ക്വാഡ് പ്രഖ്യാപനങ്ങളിൽ, റിങ്കു സിങ്ങിൻ്റെ അഭാവം ഹർഭജൻ സിംഗ് എടുത്തുകാണിച്ചു, റിസർവ്സിൽ മാത്രമാണ് താരത്തിന്റെ പേര് ഉൾപെടുത്തിയിരിക്കുന്നത്.

തിങ്കളാഴ്ച എഎൻഐയോട് സംസാരിക്കവെ ഹർഭജൻ ഇങ്ങനെ പറഞ്ഞു, “ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തു. ബാറ്റിംഗ് മികച്ചതാണ്. ഒരു ഫാസ്റ്റ് ബൗളർ കുറവാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്ക് നഷ്ടമാകുമെന്ന് ഞാൻ കരുതുന്ന ഒരു കളിക്കാരൻ റിങ്കു സിംഗ് ആണ്, കാരണം അവൻ ഞങ്ങൾക്ക് വേണ്ടി ഒറ്റയ്ക്ക് മത്സരം ജയിക്കാൻ കഴിയുന്ന ഒരാളാണ്. 20 പന്തിൽ 60 റൺസ് പിന്തുടരാൻ അദ്ദേഹത്തിന് കഴിയും. നാല് സ്പിന്നർമാരെ തിരഞ്ഞെടുത്തത് അൽപ്പം കൂടുതലാണെന്ന് ഞാൻ കരുതുന്നു. മൂന്ന് താരങ്ങൾ മതിയായിരുന്നു. ടീം ഇന്ത്യക്ക് എല്ലാ ആശംസകളും നേരുന്നു, അവർ കപ്പ് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.”

Read more

ഇന്ത്യയെ സംബന്ധിച്ച് ഈ കാലയളവിൽ മികച്ച താരങ്ങളിൽ ഒരാളായ റിങ്കുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ അത് ഗുണം ചെയ്യുമായിരുന്നു എന്ന് ഉറപ്പാണ്.