ഐപിഎലില്‍ തനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച ഒരേയൊരു കളിക്കാരന്‍; വെളിപ്പെടുത്തി ഗംഭീര്‍

ഐപിഎല്ലില്‍ താന്‍ ഏറെ ഭയപ്പെട്ടിരുന്ന ഒരേയൊരു കളിക്കാരന്‍ ആരെന്ന് വെളിപ്പെടുത്തി ഗൗതം ഗംഭീര്‍. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയാണ് തനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച താരമെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു.

2011 മുതല്‍ 2017 വരെ താന്‍ കെകെആറിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ രോഹിത് ശര്‍മ്മയെയും എംഐയെയും നേരിടുന്നതിന് ഒരു രാത്രി മുമ്പ് തന്റെ പദ്ധതികളെക്കുറിച്ച് ഇത്രയധികം ചിന്തിക്കാന്‍ മറ്റൊരു ബാറ്ററും തന്നെ പ്രേരിപ്പിച്ചിട്ടില്ലെന്ന് ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച ഒരേയൊരു കളിക്കാരന്‍ ക്രിസ് ഗെയ്ലല്ല, എബി ഡിവില്ലിയേഴ്സ് അല്ല. രോഹിത് ശര്‍മ്മ മാത്രമാണ് ഐപിഎല്ലില്‍ എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചത്.

രോഹിതിനെതിരെ, എനിക്ക് പ്ലാന്‍ എ, പ്ലാന്‍ ബി, ഒരുപക്ഷേ പ്ലാന്‍ സി എന്നിവയും വേണമെന്ന് എനിക്കറിയാമായിരുന്നു. കാരണം രോഹിത് അകത്തുണ്ടെങ്കില്‍ ആര്‍ക്കും അവനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല- ഗൗതം ഗംഭീര്‍ പറഞ്ഞു.