എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ തന്ന ഒരേയൊരു ക്യാപ്റ്റന്‍, അവനെതിരെ ഞാന്‍ പദ്ധതിയിട്ടു; ഇന്ത്യന്‍ താരത്തെ ചൂണ്ടി ഗൗതം ഗംഭീര്‍

ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള സ്റ്റാര്‍ സ്പോര്‍ട്സ് കമന്ററി പാനലിന്റെ ഭാഗമാണ് ഇന്ത്യന്‍ മൂന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനിടെ, മുന്‍ ഇന്ത്യന്‍ ഓപ്പണറോട് സഹ കമന്റേറ്റര്‍ രസകരമായ ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിലൊന്ന് ഐപിഎല്ലില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച നായകന്‍ ആരാണെന്നതായിരുന്നു. ഐപിഎല്ലില്‍ തന്നെ വിഷമിപ്പിച്ച ഒരേയൊരു ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണെന്നാണ് ഗംഭീര്‍ പറഞ്ഞത്.

എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച ഒരേയൊരു ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ്. അവനൊഴിച്ച് മറ്റൊരു ക്യാപ്റ്റനും എതിരെ താന്‍ പദ്ധതിയിട്ടിട്ടില്ല, മറ്റുള്ളവരെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചിട്ടില്ല- ഗംഭീര്‍ പറഞ്ഞു.

ടി20യിലും (2007) ഏകദിനത്തിലും (2011) ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളില്‍ ഗംഭീര്‍ അവിഭാജ്യ ഘടകമായിരുന്നു. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് മുന്‍ ഓപ്പണര്‍ കൂടുതല്‍ കളിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഗംഭീര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. കെകെആറിന്റെ ക്യാപ്റ്റനായിരിക്കെ 2012ലും 2014ലും ടീമിനെ കിരീടം ചൂടിക്കാനും ഗംഭീറിനായിരുന്നു.

Latest Stories

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കയ്യില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ

ഭര്‍ത്താവിനെ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം; യുവാവിന്റെ പരാതിയില്‍ ഭാര്യ അറസ്റ്റിലായി

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; യുവതിയെ വിവാഹം കഴിക്കാൻ തയാറാണെന്ന് കുഞ്ഞിന്റെ അച്ഛൻ

ആ സിനിമയ്ക്ക് ശേഷം ആളുകൾ എന്റെയടുത്ത് നിന്ന് മാജിക് പ്രതീക്ഷിക്കുകയാണ്, എനിക്ക് ആ കാര്യം ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല : ഫഹദ് ഫാസിൽ

ഞാന്‍ വെറും പൊട്ടന്‍, എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട; കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി: കാവിയിൽ കലിതുള്ളി ആരാധകർ, ഇനി മുതൽ നമ്മൾ മെൻ ഇൻ ബ്ലൂ അല്ല മെൻ ഇൻ കാവി