ആ ഇന്ത്യൻ ശരിക്കും പാറ്റ് കമ്മിൻസ് മോഡൽ താരമാണ്, അവനെ നന്നായി ഉപയോഗിക്കാൻ ധോണിക്ക് പറ്റും; ലേലത്തിൽ ചെന്നൈ ടീമിൽ എത്തിക്കേണ്ട താരത്തെക്കുറിച്ച് സുരേഷ് റെയ്ന

ഐ‌പി‌എൽ 2024 ലേലത്തിൽ ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ ഫ്രാഞ്ചൈസിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് മുൻ ഇന്ത്യ, ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) ബാറ്റർ സുരേഷ് റെയ്‌ന ആവശ്യപ്പെട്ടു. ഐപിഎൽ 2023ൽ താക്കൂറിന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) അദ്ദേഹത്തെ നന്നായി ഉപയോഗിച്ചില്ലെന്നും എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയിൽ വീണ്ടും കളിക്കുന്നത് അദ്ദേഹത്തിന് ഗുണം ചീയുമെന്നും റെയ്‌ന പറഞ്ഞു.

2018 നും 2021 നും ഇടയിൽ സിഎസ്‌കെയിൽ നാല് സീസണുകൾ കളിച്ച താക്കൂർ രണ്ട് ഐപിഎൽ കിരീടങ്ങൾ നേടി. 48 മത്സരങ്ങളിൽ നിന്ന് 27.52 ശരാശരിയിൽ 55 വിക്കറ്റ് വീഴ്ത്തി. 2021 അദ്ദേഹത്തിന്റെ ലീഗ് കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു. സീസണിൽ അദ്ദേഹം 21 വിക്കറ്റുകൾ നേടുകയും നിർണായക മത്സരങ്ങളിൽ ബാറ്റ് കൊണ്ടും സംഭാവന നൽകുകയും ചെയ്തു.

2023 സീസണിന് മുന്നോടിയായി KKR-ലേക്ക് ട്രേഡ് ചെയ്യുന്നതിന് മുമ്പ് IPL 2022 ലേലത്തിൽ നിന്ന് ഡൽഹി ക്യാപിറ്റൽസ് (DC) അദ്ദേഹത്തെ തിരഞ്ഞെടുത്തു.

“അദ്ദേഹം പാറ്റ് കമ്മിൻസുമായി വളരെ സാമ്യമുള്ളയാളാണ്. ബൗളിംഗ് ഡിപ്പാർട്ട്‌മെന്റിലും ബാറ്റിംഗിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. കെകെആർ, അദ്ദേഹത്തെ അങ്ങനെ ഉപയോഗിച്ചതായി ഞാൻ കരുതുന്നില്ല. സിഎസ്‌കെയ്‌ക്ക് വേണ്ടി കളിച്ചപ്പോൾ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. പഴയ പന്തിലും പുതിയ പന്തിലും മികച്ച നിലവാരം കൊണ്ടുവന്നു. (ദീപക്) ചഹറിന് പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉണ്ട്. ” സുരേഷ് റെയ്ന പറഞ്ഞു.

തിങ്കളാഴ്ച ജിയോ സിനിമയുടെ മോക്ക് ഐ‌പി‌എൽ ലേലത്തിൽ ചെന്നൈക്ക് ഒപ്പം ആയിരുന്നു റെയ്ന “അവൻ (ശാർദുൽ) സി‌എസ്‌കെ ഭരണത്തെ മനസ്സിലാക്കുന്നു, നേതൃത്വത്തെ മനസ്സിലാക്കുന്നു. കൂടാതെ എം‌എസ് അവനെ നന്നായി ഉപയോഗിച്ചു. അവൻ ഒരു പ്രധാന വാങ്ങലാകുമെന്ന് ഞാൻ കരുതുന്നു” റെയ്ന കൂട്ടിച്ചേർത്തു.