കൂട്ടത്തിൽ ഭക്ഷണം കഴിക്കാൻ പോകുന്നവർക്ക് അയാൾ കാരണം അസ്വസ്ഥത തോന്നി, പിന്നെ നീ എന്തിനാ ധോണി അത് ഓർഡർ ചെയ്തതെന്ന് ഞങ്ങൾ ചോദിക്കും; ധോണിയുടെ വിചിത്രമായ ഭക്ഷണശീലത്തെ കുറിച്ച് ഉത്തപ്പ; ഇത് എന്തൊരു മനുഷ്യൻ!

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയുടെയും എംഎസ് ധോണിയുടെയും സൗഹൃദം 2007-ലെ ടി20 ലോകകപ്പോടെ തുടങ്ങിയതാണ്. ഏകദേശം രണ്ട് ദശാബ്ദങ്ങൾ നീണ്ട ഈ ബന്ധത്തിന് സ്വാഭാവികമായും രസകരമായ ഒരുപാട് ഓർമ്മകൾ ഉണ്ടാകും. താനും ധോണിയും ഒരുമിച്ച് പുറത്ത് പോകാറുണ്ടായിരുന്നു എന്നും വ്യത്യസ്ത തരം പലഹാരങ്ങളും ഭക്ഷണവും പരീക്ഷിക്കാറുണ്ടായിരുന്നു എന്നും പറഞ്ഞ ഉത്തപ്പ ധോണിയുടെ ചില ഭക്ഷണരീതികൾ കണ്ടിട്ട് തനിക്ക് ഞെട്ടൽ തോന്നിയെന്നും പറഞ്ഞു.

ജിയോ സിനിമയിലെ ‘മൈ ടൈം വിത്ത് ധോണി ft. ഉത്തപ്പ’ എന്ന പരിപാടിയിൽ, റോബിൻ ഉത്തപ്പ, എംഎസ് ധോണിയുടെ ഭക്ഷണശീലങ്ങൾ, പ്രത്യേകിച്ച് ബട്ടർ ചിക്കൻ കഴിക്കുമ്പോൾ, കൂട്ടത്തിൽ എല്ലാവരെയും ധോണി കൺഫ്യൂഷനിൽ ആക്കിയിരുന്നു എന്നും പറയുന്നു.

“ഞങ്ങൾ എപ്പോഴും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്. ഞങ്ങൾക്ക് ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു: സുരേഷ് റെയ്ന, ഇർഫാൻ പത്താൻ, ആർ പി സിംഗ്, പിയൂഷ് ചൗള, മുനാഫ് (പട്ടേൽ), എം എസ്, പിന്നെ ഞാനും. ദാൽ മഖ്‌നി, ബട്ടർ ചിക്കൻ, ജീര ആലു, ഗോബി, റൊട്ടി എന്നിവ ഞങ്ങൾ ഓർഡർ ചെയ്യും. എന്നാൽ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ വളരെ കർക്കശക്കാരനായ വ്യക്തിയാണ് എം.എസ്. അവൻ ബട്ടർ ചിക്കൻ കഴിക്കും, പക്ഷേ ചിക്കൻ ഇല്ലാതെ, ഗ്രേവിയുടെ കൂടെ മാത്രം! ചിക്കൻ കഴിക്കുമ്പോൾ അവൻ റൊട്ടി കഴിക്കില്ല. ഭക്ഷണ കാര്യത്തിൽ ആരും തുടരാത്ത ചില ശീലങ്ങൾ അവനുണ്ട്.”

Latest Stories

'ഇത് രാജ്യസ്നേഹമല്ല, സ്വന്തം രാജ്യത്തെ സ്നേഹിക്കൂ'; സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി

ജയിൽ സുരക്ഷ വിലയിരുത്താൻ യോഗം വിളിച്ച് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടിയന്തര യോഗം ഇന്ന്

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം