കഴിഞ്ഞ ഡിസംബറിൽ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി നിയമിച്ചത് മുതൽ മുംബൈ ഇന്ത്യൻസ് രൂക്ഷ വിമർശനമാണ് നേരിടുന്നത്. മുംബൈ നായകൻ ആയതുമുതൽ ഹാർദിക് ട്രോളുകൾ ഏറ്റുവാങ്ങുകയാണ്. ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും, മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയയുടെ പേര് പറഞ്ഞ് മുംബൈ ആരാധകർ ആഘോഷമാക്കിയപ്പോൾ ഹാർദികിനെ ഗ്രൗണ്ടിൽ കാണുമ്പോൾ എല്ലാം അവർ കൂവി.
ഐപിഎൽ 2024 ന് ശേഷം രോഹിത് ശർമ്മ മുംബൈ വിട്ടുപോകുമെന്ന് നിരവധി ആരാധകരാണ് പ്രവചിക്കുന്നത്. പറയുന്നതനുസരിച്ച്, അദ്ദേഹം ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് പോയേക്കും. കാൽമുട്ടിനുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് മുൻനിര താരം മഹേന്ദ്ര സിംഗ് ധോണി ഈ സീസണിന് ശേഷം ലീഗിൽ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹമുണ്ട്. അദ്ദേഹം പോയാൽ അദ്ദേഹത്തിൻ്റെ സ്ഥാനത്ത് മറ്റൊരു ഉന്നതനായ കളിക്കാരൻ വരുന്നത് ഉറപ്പാണ്. ധോണിയുടെ സാഹചര്യങ്ങൾ കണക്കിലെടുത്ത് രോഹിത് ചെന്നൈയിൽ എത്തിയാൽ താൻ അത്ഭുതപ്പെടേണ്ടതില്ലെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ പറഞ്ഞു.
“അടുത്ത സീസണിൽ രോഹിത് ശർമ്മ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറുകയും എംഎസ് ധോണിക്ക് പകരം ക്യാപ്റ്റനാകുകയും ചെയ്യുമോ? റുതുരാജ് ഗെയ്‌ക്‌വാദാണ് ഈ വർഷം ടീമിനെ നയിക്കുന്നത്, അടുത്ത സീസണിൽ രോഹിത് നായകനായി ചുമതലയേൽക്കാനുള്ള അവസരം രോഹിത്തിനുണ്ട്. ഭാവിയിൽ രോഹിത് ചെന്നൈയ്ക്ക് വേണ്ടി കളിക്കുന്നത് എനിക്ക് കാണാൻ കഴിയും,” വോൺ ബിയർ ബൈസെപ്‌സ് പോഡ്‌കാസ്റ്റിൽ പറഞ്ഞു.
അതേസമയം അതെ പോഡ്‌കാസ്റ്റിൽ സംസാരിച്ച രൺവീർ അലാബാദിയ പറഞ്ഞത് ഇങ്ങനെയാണ്
“മുംബൈ ഇന്ത്യൻസിൻ്റെ ആരാധകർക്ക്, അദ്ദേഹം മറ്റൊരു ടീമിലേക്ക് പോകുന്നത് കാണുന്നത് സങ്കടകരവും വിഷമം ഉണ്ടാക്കുന്ന സാഹചര്യവുമാണ്. എന്നിരുന്നാലും, രോഹിത് സൺറൈസേഴ്സ് ഹൈദരാബാദിലേക്ക് പോകുന്നത് കാവ്യാത്മകമായിരിക്കും, കാരണം അദ്ദേഹം മുമ്പ് ഡെക്കാൻ ചാർജേഴ്സിനായി കളിച്ചു. “രൺവീർ അലാബാദിയ പറഞ്ഞു
Read more
ആരാധകർ പിന്തുണക്കുന ഒരു ടീമിൽ രോഹിത് കളിക്കട്ടെ എന്നും അതിന് ചെന്നൈ ആണ് നല്ല സ്ഥലമെന്നും മുൻ ഇംഗ്ലണ്ട് താരം പറഞ്ഞു.