പന്തിനെ ടീമിൽ നിന്ന് ഒഴിവാക്കണം, എത്രയോ ആളുകൾ അവസരം കാത്തിരിക്കുന്നു; പന്തിന് എതിരെ വിമർശനവുമായി ആകാശ് ചോപ്ര

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ തുടരാന്‍ അവകാശമില്ലെന്നും നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്നും മുന്‍ ഇന്ത്യന്‍ താരവും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര. പന്ത് ഇന്ത്യയുടെ നേട്ടങ്ങളിൽ വലിയ പങ്ക് വഹിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാൽ അത് ഉണ്ടാകുന്നില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

‘അദ്ദേഹം ഒരു പ്രത്യേക കളിക്കാരനാണെന്നും ടീമിന്റെ എക്സ്-ഫാക്ടര്‍ ആകുമെന്നും എല്ലാവരും വിശ്വസിച്ചു, പക്ഷേ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു’ ചോപ്ര വിലയിരുത്തുന്നു. “ടെസ്റ്റിൽ അവൻ നല്ല പോലെ ബാറ്റ് ചെയ്യുണ്ടെന്നും ഏകദിനത്തിലും ടി20 യിലും സമീപകാലത്ത് മോശം പ്രകടനമാണ് നടത്തി വരുന്നതെന്നും അവന് പകരം ഇന്ത്യ ആരെ എങ്കിലും നോക്കണമെന്നും ചോപ്ര പറഞ്ഞു.

ടി20 യിൽ സഞ്ജുവിന് മുകളിൽ സ്ഥാനം നൽകിയിട്ടും അതിന് തക്ക പ്രകടനമൊന്നും നടത്താൻ അയാൾക്ക് സാധിച്ചില്ല എന്നതാണ് നിരാശപടർത്തുന്ന കാര്യം.