ഇന്ന് തുടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിന് മുന്നോടിയായി തൻ്റെ ദീർഘകാല സ്പിൻ ബൗളിംഗ് പങ്കാളിയായ രവീന്ദ്ര ജഡേജ തന്നെക്കാൾ പ്രതിഭാധനനായ ക്രിക്കറ്റ് കളിക്കാരനാണെന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 6000 റൺസും 600 വിക്കറ്റ് കപിൽ ദേവിന് ശേഷം സ്വന്തമാക്കുന്ന താരമായി ജഡേജ മാറിയത് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിന് എതിരായ മത്സരത്തിനിടെ ആയിരുന്നു.
ബോളിങ്ങിൽ തന്റെ ഒമ്പത് ഓവറിൽ 3/26 എന്ന കണക്കിൽ 36-കാരൻ ഇംഗ്ലീഷ് നിരയെ തകർക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അവിടെ തൻ്റെ 600-ാം അന്താരാഷ്ട്ര വിക്കറ്റ് നേടി, ജഡേജ, കപിൽ, അശ്വിൻ, ഹർഭജൻ സിംഗ്, അനിൽ കുംബ്ലെ എന്നിവർക്കൊപ്പം അവിശ്വസനീയമായ നേട്ടം കൈവരിക്കാൻ ജഡേജക്ക് ആയി.
തൻ്റെ യൂട്യൂബ് ചാനലിൽ ജഡേജയെക്കുറിച്ച് സംസാരിച്ച അശ്വിൻ ഇങ്ങനെ പറഞ്ഞു
“ജഡേജ കഴിവുള്ള താരമാണ്. എന്നേക്കാൾ മിടുക്കനാണ്. ജന്മനാ അത്ലറ്റാണ്. ശാരീരിക ക്ഷമതയിലാണ് അദ്ദേഹത്തിൻ്റെ പ്രധാന നേട്ടങ്ങൾ. അവൻ സ്വാഭാവികമായും ഫിറ്റാണ്. ഈ പ്രായത്തിലും, മിഡ് വിക്കറ്റിൽ നിൽക്കുമ്പോൾ, അയാൾക്ക് ഡീപ് സ്ക്വയർ ലെഗ് വരെ പ്രദേശം മുഴുവൻ കവർ ചെയ്യാൻ കഴിയും. അവന്റെ നേട്ടത്തിൽ സന്തോഷം .”
ജഡേജയുടെ ബൗളിംഗ് പവർ തുടർന്നാൽ ചാമ്പ്യൻസ് ട്രോഫിയിലും അത് ഇന്ത്യക്ക് ഗുണം ചെയുന്ന കാര്യമാണ്.