ഏകദിന ക്രിക്കറ്റിൽ മൂന്ന് അർദ്ധ സെഞ്ചുറി നേട്ടങ്ങൾ സ്വന്തവുമായിട്ടുള്ള താരം, ഏകദിന ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ നേടിയ താരം, ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്ന്ന സ്കോർ നേടിയ താരം അങ്ങനെ ക്രിക്കറ്റിലെ റെക്കോർഡ് പുസ്തകം പരിശോധിച്ചാൽ അതിൽ തലയുയർത്തി തന്നെ നിൽക്കുന്ന ഒരു പേര് ആയിരിക്കും രോഹിത് ശർമ്മയുടെ. അതേസമയം ക്രിക്കറ്റിൽ ഒരുപിടി നാണക്കേത്തിന്റെ റെക്കോർഡുകളും സ്വന്തമാണ് രോഹിതിന്.
ഐ പി .എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യനായി മടങ്ങിയ താരം എന്ന റെക്കോർഡ് ഉൾപ്പടെ ഒരുപിടി ആവശ്യമില്ലാത്ത റെക്കോർഡുകളും രോഹിതിന് പേരിൽ ഉണ്ട് . ഐ.പി.എലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യനായി മടങ്ങിയ താരമെന്ന റെക്കോർഡ് രോഹിത്തിന് ഒപ്പമായിരുന്നു ഇന്നലെ വരെ. 14 തവണയാണ് രോഹിത് ഇത്തരത്തിൽ പൂജ്യനായി മടങ്ങിയത്. എന്നാൽ ബാംഗ്ലൂർ- കൊൽക്കത്ത മത്സരത്തിൽ കൊൽക്കത്ത ജയിച്ചെങ്കിലും രോഹിതിന് ഒരു സഹായം ചെയ്തിരിക്കുകയാണ് മൻദീപ് സിങ്. ബാംഗ്ലൂരിനെതിരെ പൂജ്യത്തിന് പുറത്തായതോടെ കരിയറിലെ 15 ആം തവണയാണ് താരം ഇത്തരത്തിൽ മടങ്ങിയത്
രോഹിതിന്റെ കൈവശം ഇരുന്ന ഈ റെക്കോർഡ് മൻദീപ് സ്വന്തമാക്കിയതോടെ രോഹിതിന്റെ തലയിൽ നിന്ന് ഒരു ഭാരം ഒഴിഞ്ഞു. എന്നാൽ ട്രോളുകൾ താരത്തിന് വരുന്നുണ്ട്. നാളെ ചെന്നൈക്ക് എതിരെ കളിക്കുമ്പോൾ ഞാൻ എന്റെ റെക്കോർഡ് തിരിച്ചെടുത്തോളം എന്ന തരത്തിലാണ് ട്രോളുകൾ വരുന്നത്.
Read more
0- 5 റൺസ് എടുക്കുന്നതിന് ഇടയിൽ ഏറ്റവും കൂടുതൽ തവണ പുറത്തായ താരവും രോഹിത് തന്നെ, 50 തവണയാണ് രോഹിത് ഇത്തരത്തിൽ പുറത്തായത്. ഇന്നത്തെ മത്സരത്തിൽ 50 നേടാൻ ആയില്ലെങ്കിലും ഇത്തരം നേട്ടത്തിലൂടെ രോഹിതിന് 50 കാണാൻ സാധിച്ചല്ലോ എന്ന തരത്തിലാണ് ട്രോളുകൾ പിറക്കുന്നത്.