ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ ആരായിരിക്കും പ്രധാന ഓൾ റൗണ്ടർ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും തമ്മിൽ നോക്കിയാൽ ആര് ടീമിൽ വേണം എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ബിസിസിഐ സെലക്ടർമാരുടെ നിർദ്ദേശ പ്രകാരം, ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ഹാർദിക് പാണ്ഡ്യയ്ക്ക് പന്തെറിയണം.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ രാഹുൽ ദ്രാവിഡുമായും അജിത് അഗാർക്കറുമായും ടീമിനെ കുറിച്ച് ചർച്ച നടത്തി. യോഗത്തിലെ പ്രധാന അജണ്ടകളിലൊന്ന് ഹാർദിക് പാണ്ഡ്യയുടെ തിരഞ്ഞെടുപ്പായിരുന്നു. കളിച്ച 6 മത്സരങ്ങളിൽ 4 എണ്ണത്തിലും പാണ്ഡ്യ പന്തെറിഞ്ഞു. വെറും 3 വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് വീഴ്ത്താൻ സാധിച്ചിട്ടുണ്ട്. ഒപ്പം ഒരുപാട് റൺസ് വഴങ്ങുകയും ചെയ്തു .
ടീമിനെ സംബന്ധിച്ച് ഇത് വലിയ ആശങ്കയാണ്. അദ്ദേഹത്തിന്റെ ഇക്കോണമി നിരക്ക് 12 ആണ്. തിരഞ്ഞെടുക്കപ്പെടണമെങ്കിൽ ഹാർദിക് പാണ്ഡ്യ മികച്ച രീതിയിൽ ബൗൾ ചെയ്യണം. ബാറ്റിംഗിൽ പോലും ഹാർദിക് ഇതുവരെ തിളങ്ങിയിട്ടുള്ള. മുംബൈ ഇന്ത്യൻസിൻ്റെ പുതിയ നായകന് ഇതുവരെ 131 റൺസ് മാത്രമാണ് നേടാനായത്.
ബാറ്റിംഗ് പരിഗണിച്ചാൽ ശിവം ദുബെ പാണ്ഡ്യയേക്കാൾ ഏറെ മുന്നിലാണ്. ചെന്നൈ സൂപ്പർ കിംഗ്‌സ് ബാറ്റർ തൻ്റെ തകർപ്പൻ ബാറ്റിംഗിലൂടെ ഐപിഎൽ 2024 ൽ നിറഞ്ഞാടുകയാണ്. സ്പിന്നിനെയും പാസിനെയും ഒരുപോലെ നേരിടുന്ന ദുബൈ ശരിക്കും എതിർ ബോളർമാരിൽ ഭയം ജനിപ്പിക്കുന്ന രീതിയിൽ കളിക്കുന്നു.
Read more
വരാനിരിക്കുന്ന മത്സരങ്ങളിൽ ബാറ്റിംഗിലും ബോളിങ്ങിലും താരം ഫോമിലേക്ക് ഉയർന്നില്ലെങ്കിൽ ഹാർദിക്കിന് പകരം ദുബൈ ടീമിൽ കളിക്കും.