ടി20 ലോകകപ്പ് 2024: രോഹിത് ദ്രാവിഡിനെയും അഗാര്‍ക്കറിനെയും കണ്ടു, ഹാര്‍ദ്ദിക്കിന്‍റെ കാര്യത്തില്‍ നിര്‍ണായക തീരുമാനം

ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ കണ്ടെത്താനുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരംഭിച്ചു. രോഹിത് ശര്‍മ്മ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായും ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറുമായും കൂടിക്കാഴ്ച നടത്തി ഐസിസി ഇവന്റിനുള്ള ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. യോഗത്തിലെ പ്രധാന അജണ്ടകളിലൊന്ന് ഹാര്‍ദിക് പാണ്ഡ്യയുടെ തിരഞ്ഞെടുപ്പായിരുന്നു.

ഹാര്‍ദിക് പാണ്ഡ്യ തിരിച്ചുവരുമോ?

ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഐസിസി ടി20 ലോകകപ്പ് ടീമില്‍ ഇടംനേടാന്‍ താരത്തിന്റെ ബോളിംഗ് പ്രകടനവും പരിശോധിക്കപ്പെടും. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹാര്‍ദ്ദിക് ഈ സീസണില്‍ രണ്ട് മത്സരങ്ങളില്‍ ബോള്‍ ചെയ്തില്ല. ഇത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തി.

ഐപിഎല്‍ 2024ല്‍ ഇതുവരെയുള്ള 6 മത്സരങ്ങളില്‍ നാലിലും ഹാര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ 3 വിക്കറ്റുകള്‍ മാത്രമാണ് പാണ്ഡ്യയ്ക്ക് നേടാനായത്. ഇതില്‍ സിഎസ്‌കെയ്ക്കെതിരെ 3 ഓവര്‍ എറിഞ്ഞ് 43 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

Read more

ടി20 ലോകകപ്പില്‍ മുഹമ്മദ് ഷമി ഇല്ലാത്തതിനാല്‍ ജസ്പ്രീത് ബുംറയാണ് ടീമിലെ ഏക സീനിയര്‍ പേസര്‍.ഐപിഎലില്‍ മുഹമ്മദ് സിറാജ് മോശം ഫോമിലാണ്. അതിനാല്‍ ലോകകപ്പിനുള്ള ടീം ഇന്ത്യ ടീമില്‍ അവസരം ലഭിക്കുന്നതിന് ഹാര്‍ദിക്ക് പതിവായി പന്തെറിയുകയും വിക്കറ്റുകള്‍ നേടുകയും ചെയ്യേണ്ടത് പരമപ്രധാനമാണ്.