പാതിവഴിയില്‍ വിജയം ആഘോഷിച്ച് പാകിസ്ഥാന്‍, പക്ഷേ ഒന്നോര്‍ത്തില്ല

കളിയുടെ നിലവാരത്തിലും കളിക്കാരുടെ സ്വഭാവത്തിലും വലിയൊരു മാറ്റത്തോടെ ടൂര്‍ണമെന്റില്‍ ഉടനീളം പെര്‍ഫോം ചെയ്ത പാക്കിസ്ഥാന്‍ അനുഭവ സമ്പത്തിന്റെ കാര്യത്തില്‍ വട്ടപ്പൂജ്യമായിപ്പോയി. അല്ലെങ്കില്‍ അമിത വിശ്വാസം ഒരല്‍പ്പം കൂടിപ്പോയി.

ഒരു ഘട്ടത്തില്‍ തോല്‍വി ഭയം നിറഞ്ഞ കളിയില്‍ വാര്‍ണറുടെയും മാക്സ്വെല്ലിന്റേയും വീഴ്ച്ചയോടെ അവര്‍ വിജയം ഉറപ്പിച്ചു. സ്റ്റോണിസ് എന്ന ക്ലാസിക്കല്‍ പ്ലെയറെ മുഖ വിലക്കെടുക്കാതെ പാതിവഴിയില്‍ തന്നെ അവര്‍ വിജയം ആഘോഷിക്കാന്‍ തുടങ്ങി. ഓരോ കളിക്കാരന്റേയും ശരീര ഭാഷയില്‍ തന്നെ അത് കാണാനുണ്ടായിരുന്നു.

Image

ഏറ്റവും ചുരുങ്ങിയത് ഇന്നലത്തെ ഇംഗ്ലണ്ട് ന്യൂസിലാന്റ് മാച്ചിന്റെ പ്രത്യേകത ബാബര്‍ ആസമിന് ഒന്നോര്‍ക്കാമായിരുന്നു. മികച്ച എക്സ്പീരിയന്‍സുള്ള രണ്ട് സീനിയര്‍ പ്ലയേര്‍സാണ് സ്ട്രൈക്കിലുള്ളതെന്ന് അവര്‍ ഓര്‍ത്തതേ ഇല്ല.

അവര്‍ രണ്ട് പേരും കൃത്യമായ പ്ലാനിങ്ങില്‍ കളിയെ സൈലന്റായി മുന്നോട്ട് കൊണ്ട് പോയിക്കൊണ്ടിരുന്നു. കൃത്യമായ അവസരത്തില്‍ മാത്യു വെയ്ഡ് ഇന്നലത്തെ ജിമ്മി നീഷമായി മാറി. പതിനെട്ടാം ഓവറായപ്പോഴാ ബാബറും സംഘവും അപകടം മണക്കുന്നത്. അപ്പോള്‍ മാത്രമേ ഇന്നലത്തെ ന്യൂസിലാന്റിനെ അവര്‍ ഓര്‍ത്തതുമുള്ളൂ..

അപ്പോള്‍ കങ്കാരുക്കളേ നമുക്ക് ഞായറാഴ്ച്ച ദുബായില്‍ കാണാം. വില്ലിച്ചായന്‍ വെയിറ്റിംഗ്..

എഴുത്ത്: മുജീബ് എംപി ഉമ്മത്തൂര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍