'ഇന്ത്യ-പാക് മത്സരം രാഷ്ട്രധര്‍മ്മത്തിന് എതിര്'; വിമര്‍ശനവുമായി ബാബാ രാംദേവ്

ടി20 ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം രാഷ്ട്രധര്‍മ്മത്തിന് എതിരാണെന്ന് പ്രശസ്ത യോഗ പരിശീലകന്‍ ബാബാ രാംദേവ്. ക്രിക്കറ്റും തീവ്രവാദവും ഒരേസമയം കളിക്കാവുന്ന ഒന്നല്ലെന്ന ബാബ രാംദേവ് പറഞ്ഞു.

നിയന്ത്രണ രേഖയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് രാഷ്ട്രധര്‍മത്തിന് എതിരാണ്. രാജ്യതാല്‍പര്യത്തിന് എതിരാണ്. ക്രിക്കറ്റും തീവ്രവാദവും ഒരേസമയം കളിക്കാവുന്ന ഒന്നല്ല.’ നാഗ്പൂര്‍ വിമാനത്താവളത്തില്‍ രാംദേവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ടി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ആ മത്സരത്തിനായി കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 മുതല്‍ ദുബായിലാണ് മത്സരം.  ടൂര്‍ണമെന്റിന് മുന്നോടിയായി കളിച്ച രണ്ട് സന്നാഹത്തിലും അനായാസം ജയം പിടിച്ചാണ് ഇന്ത്യ പാകിസ്ഥാനെ നേരിടാനിറങ്ങുന്നത്.