ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ ഗ്കെബെർഹയിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ നിന്ന് ശ്രേയസ് അയ്യരെയും രവി ബിഷ്‌ണോയിയെയും ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 ഐ പരമ്പരയിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ അയ്യർ 53 റൺസ് നേടിയപ്പോൾ, ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ബിഷ്‌ണോയ് പ്ലെയർ ഓഫ് ദ സീരീസ് ആയിരുന്നു. ലെഗ് സ്പിന്നറുടെ മികച്ച പ്രകടനം അദ്ദേഹത്തെ ലോകത്തിലെ ഒന്നാം നമ്പർ ടി20 സ്പിന്നറാക്കി.
സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിച്ച ഗംഭീർ, ഇരുവരും പ്രോട്ടീസിനെതിരായ 11-ന്റെ ഭാഗമാകാത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ചു.
“ശ്രേയസിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം എന്തായിരിക്കുമെന്ന് എനിക്കറിയില്ല. ബാംഗ്ലൂരിൽ നടന്ന അവസാന മത്സരത്തിൽ അദ്ദേഹം ഒരു അർദ്ധ സെഞ്ച്വറി നേടി. ഫോമിൽ നിൽക്കുന്ന താരത്തെ കളിപ്പിക്കാതെ പകരം ആരെയാണ് ടീമിൽ ഉൾപ്പെടുത്തി കളിപ്പിക്കുക. ഇതാണ് എനിക്ക് ചോദിക്കാനുള്ള ചോദ്യം.
അദ്ദേഹം തുടർന്നു:
“ലോകത്തിലെ ഒന്നാം നമ്പർ സ്പിന്നർ ആണ് ബിഷ്‌ണോയി. അവനെ ഉൾപ്പെടുത്താതെ എന്ത് ടീമിനെയാണ് തിരഞ്ഞെടുക്കുന്നത്. സീനിയർ താരങ്ങൾ ഇല്ലാത്ത ഒരു ടീമിൽ പോലും അവന് അവസരം നൽകുന്നില്ലെങ്കിൽ പിന്നെ ഏത് ടീമിൽ അദ്ദേഹത്തിന് അവസരം നൽകും. സൂര്യകുമാർ ഉത്തരം നൽകിയെ പറ്റു.” ഗംഭീർ പറഞ്ഞു.
Read more
പ്രാഥമിക സ്പിന്നർമാരായ കുൽദീപ് യാദവും രവീന്ദ്ര ജഡേജയും ടി20 ടീമിലേക്ക് മടങ്ങിയെത്തുന്നത് ബിഷ്‌ണോയിയെ നിർഭാഗ്യകരമായി ഒഴിവാക്കുന്നതിലേക്ക് നയിച്ചേക്കാം.