ഇത്തരം പ്രവൃത്തികൾ മേലാൽ ആവർത്തിക്കരുത്, ആരാധകരോട് ആവശ്യവുമായി കോഹ്‌ലി; പിന്നെ സംഭവിച്ചത് ഇങ്ങനെ, വീഡിയോ കാണാം

വ്യാഴാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഐപിഎൽ 2024 മത്സരത്തിനിടെ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഹാർദിക് പാണ്ഡ്യയെ വാങ്കഡെ സ്റ്റേഡിയത്തിലെ കാണികൾ കളിയാക്കിയതിൽ വിരാട് കോഹ്‌ലി സന്തുഷ്ടനായിരുന്നില്ല. സീസണിന് മുന്നോടിയായി രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ആക്കാനുള്ള തീരുമാനം ആരാധകർ സ്വീകരിച്ചില്ല. തുടർച്ചയായ മൂന്ന് തോൽവികളെത്തുടർന്ന് ഒരു വിഭാഗം കാണികൾ മുമ്പ് ഹാർദിക്കിനെ ആക്രോശിച്ചു. എന്നിരുന്നാലും, കാണികളുടെ പ്രതികരണത്തിൽ കോഹ്‌ലി അസ്വസ്ഥത കാണിക്കുകയും ഇങ്ങനെ ചെയ്യരുതെന്ന് പറയുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ഇടപെടലിന് നെറ്റിസൺസ് അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

ആർസിബി ഇന്നിംഗ്‌സിനിടെ ബൗൾ ചെയ്യാനെത്തിയ ഹാർദിക്കിനെ കാണികൾ കൂവിയിരുന്നു. എന്നാൽ ബാറ്റിംഗിന് എത്തിയപ്പോഴാണ് അത് മൂർച്ഛിച്ചത്, രോഹിതിൻ്റെ ഓരോ ഷോട്ടും കാണികൾ ആഹ്ലാദിച്ചപ്പോൾ, കാണികളുടെ അഭിനന്ദനം കണ്ടെത്താൻ ഹാർദിക്കിന് സാധിച്ചില്ല. അദ്ദേഹത്തെ കൂവുക ആയിരുന്നു ആരാധകർ.

കാണികളെ ബഹളം വയ്ക്കുന്നതിൽ നിന്ന് കോഹ്‌ലി പെട്ടെന്ന് തടഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയിൽ, ഹാർദിക് ഒരു ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കാരനാണെന്ന് അവരെ ഓർമ്മിപ്പിക്കുന്നതും കാണാം.

ശേഷം ആരാധകരിൽ ഒരു വിഭാഗം “ഹാർദിക്, ഹാർദിക്” എന്ന് വിളിച്ചുപറയാൻ തുടങ്ങിയതോടെ കോഹ്‌ലി പറഞ്ഞത് ആളുകൾക്ക് മനസിലായി എന്നത് വ്യക്തമായി. എന്തായാലും കോഹ്‌ലി എന്ന ക്രിക്കറ്റർ ജനങ്ങളുടെ മനസ്സിൽ കൂടുതൽ സ്നേഹം കണ്ടെത്തുകയാണ് ഇത്തരം പ്രവർത്തിയിലൂടെ.