സോറി സഞ്ജു.., നിങ്ങള്‍ ഇന്ത്യയുടെ ലോക കപ്പ് പദ്ധതിയുടെ ഭാഗമല്ല!

അജ്മല്‍ നിഷാദ്

അയര്‍ലണ്ടിന് എതിരെ കിട്ടിയ ഏക അവസരം നന്നായി മുതലാക്കിയിട്ടും ഇംഗ്ലണ്ടിന് എതിരെ ഉള്ള ആദ്യ ടി20 ക്കുള്ള ടീമില്‍ മാത്രം അവസരം കിട്ടിയുള്ളൂ എങ്കില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ ലോക കപ്പ് സ്‌കീമില്‍ ഇല്ലാ എന്നു വേണം കരുതാന്‍. ആ ആദ്യ ടി20 യില്‍ തന്നെ രോഹിത് വരുമ്പോള്‍ കളിക്കാന്‍ ഉള്ള അവസരം കിട്ടാന്‍ ഒരു സാധ്യതയുമില്ല എന്നത് മറ്റൊരു വസ്തുത.

തന്റെ സമയം ആകുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുക എന്നതല്ലാതെ മറ്റൊന്നും തന്നെ സഞ്ജുവിനോട് പറയാന്‍ ഇല്ല. ഒരു ക്രിക്കറ്റ് താരം എന്ന നിലയില്‍ കളിച്ച മത്സരങ്ങളുടെ ഇരട്ടിയോളം നാഷണല്‍ ടീമിന്റെ ഡഗ് ഔട്ടില്‍ കേവലം കാഴ്ചക്കാരന്‍ ആയി ഇരുന്ന് കളി കാണേണ്ടി വരുന്ന അവസ്ഥ വിഷമം ഉണ്ടാക്കുന്നത് തന്നെയാണെന്ന് അറിയാം. സഞ്ജുവിന് ഇത്തവണയും വിധി അതിന് തന്നെയാണ്.

ഈ ടീമില്‍ നിന്ന് നമുക്ക് മനസിലാകാന്‍ കഴിയുന്ന മറ്റൊരു വസ്തുത എന്തെന്നാല്‍, സീനിയര്‍ താരങ്ങള്‍ ആയ രോഹിത്തും കോഹ്ലിയും ഈ ലോക കപ്പിലും ഉണ്ടാകും എന്നാണ്. കൂട്ടിന് രാഹുല്‍ കൂടി വരുമ്പോ ഇന്ത്യയുടെ ടോപ് 3 സെറ്റ്, സൂര്യയും പന്തും ജഡേജയും ഹര്‍ഥിക് ഉം കൂടി ആകുമ്പോ ടോപ് 7 ഉം ഏകദേശം ഉറപ്പിക്കാം,.

ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരാള്‍ കൂടി ടീമില്‍ വേണം എന്ന് കരുതിയാല്‍ മാത്രം ആകും കാര്‍ത്തിക്കോ കിഷനോ അവസരം കിട്ടാന്‍ സാധ്യത പോലും ഉള്ളു. അങ്ങനെ സംഭവിച്ചാല്‍ ഹാര്‍ദിക് ഉം ജഡേജയും ബൗളിംഗ് ഇല്‍ ഫുള്‍ quota എറിഞ്ഞു തീര്‍ക്കേണ്ടി വരും. ഇന്ത്യ അത്തരത്തില്‍ ഒരു റിസ്‌ക് എടുക്കുമോ എന്ന് കണ്ടു തന്നെ അറിയണം.

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്