'ചില കാര്യങ്ങള്‍ ഞാന്‍ പഠിച്ചെടുത്തത് രോഹിത്തില്‍ നിന്നാണ്'; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയോടുള്ള തന്റെ ആരാധന തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. മഷെബ്ള്‍ ഇന്ത്യയെന്ന യൂട്യൂബ് ചാനലില്‍ സിദ്ധാര്‍ഥ് ആംലബയാനു നല്‍കിയ അഭിമുഖത്തിലാണ് രോഹിത്തിന്റെ വലിയ ഫാനാണ് താനെന്ന കാര്യം പൃഥ്വി വെളിപ്പെടുത്തിയത്. മാത്രമല്ല ചില കാര്യങ്ങള്‍ താന്‍ പഠിച്ചെടുത്തത് അദ്ദേഹത്തില്‍ നിന്നാണെന്നും പൃഥ്വി വെളിപ്പെടുത്തി.

മുംബൈയിലെ ഭൂരിഭാഗം സ്ലാങുകളും ഞാന്‍ മനസ്സിലാക്കിയെടുത്തത് സ്റ്റംപ് മൈക്കിലൂടെയുള്ള രോഹിത് ശര്‍മയുടെ സംസാരത്തില്‍ നിന്നാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനും കൂടിയാണ്- പൃഥ്വിരാജ് പറഞ്ഞു.

സ്റ്റംപ് മൈക്കിലൂടെയുള്ള രോഹിത്തിന്റെ വാക്കുകളില്‍ പകുതി അവര്‍ മ്യൂട്ട് ചെയ്യാറുണ്ടെന്നു അഭിമുഖം നടത്തിയ സിദ്ധാര്‍ഥ് പറഞ്ഞപ്പോള്‍ അതു തനിക്ക് അറിയാമെന്നായിരുന്നു ചിരിയോടെയുള്ള പൃഥ്വിയുടെ മറുപടി.

Read more

ലോക ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് രോഹിത് ശര്‍മ. കളിക്കളത്തില്‍ രോഹിത്തിന്റെ പല ഭാഷാപ്രയോഗങ്ങളും സ്റ്റംപ് മൈക്കിലൂടെ പുറത്തുവരികയും വൈറലാവുകയും ചെയ്തിട്ടുണ്ട്.