ഇംഗ്ലണ്ട് പര്യടനം; ആദ്യ ടെസ്റ്റില്‍ സൂപ്പര്‍ താരം കളിക്കില്ല

ഇംഗ്ലണ്ടിനെതിരെയാള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്‍ കളിച്ചേക്കില്ലെന്ന് സൂചന. താരത്തിന് ഇന്റേണല്‍ ഇഞ്ച്വറിയുണ്ടെന്നും അത് അത്യാവശ്യം പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നായെതിനാല്‍ താരത്തെ ഒന്നാം ടെസ്റ്റില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നാണ് വിവരം.

ഗില്‍ കളിച്ചില്ലെങ്കില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം മായങ്ക് അഗര്‍വാള്‍ ഓപ്പണറായി ഇറങ്ങിയേക്കും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പരാജയം മുന്‍നിര്‍ത്തി ടീമില്‍ വന്‍ അഴിച്ചുപണിയ്ക്ക് കളമൊരുങ്ങുന്നുണ്ട്. പൂജാര, ബുംറ, ജഡേജ എന്നിവര്‍ ടീമില്‍ നിന്ന് പുറത്തായേക്കും. ഇംഗ്ലണ്ടിലെ പ്രത്യേക സാഹചര്യം പരിഗണിച്ചുള്ള ടീമിനെയാകും ഇന്ത്യ ഇറക്കുക.

അഞ്ച് മത്സരങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലുള്ളത്. ഓഗസ്റ്റ് നാലിനാണ് പരമ്പരയിലെ ആദ്യ മത്സരം.ഈ മത്സരത്തിന് മുമ്പായി ഇന്ത്യയ്ക്ക് രണ്ട് സന്നാഹ മത്സരങ്ങള്‍ ഇംഗ്ലണ്ട് അനുമതിച്ചതായി റിപ്പോട്ടുകളുണ്ട്.

ഒന്നാം ടെസ്റ്റ് ഓഗസ്റ്റ് 4 മുതല്‍ 8 വരെ ട്രെന്റ്ബ്രിഡ്ജില്‍ നടക്കും. രണ്ടാം ടെസ്റ്റ് 12 മുതല്‍ 16 വരെ ലോര്‍ഡ്‌സിലും മൂന്നാം ടെസ്റ്റ് 25 മുതല്‍ 29 വരെ ഹെഡിംഗ്‌ലിയിലും നടക്കും. സെപ്റ്റംബര്‍ 2 മുതല്‍ 6 വരെയാണ് നാലാം ടെസ്റ്റ്. കെന്നിംഗ്ടണ്‍ ഓവലിലാണ് ഈ മത്സരം നടക്കു. അഞ്ചാം ടെസ്റ്റിന് ഓള്‍ഡ് ട്രോഫോഡിലാണ് വേദിയാവുക. സെപ്റ്റംബര്‍ 10 മുതല്‍ 14 വരെയാണിത്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, കെ.എസ് ഭരത്.