അവസരം കിട്ടാൻ സഞ്ജു ഇനി ബി.ജെ.പിയിൽ ചേരണോ? "അതിക്രമം" തുടർന്ന് ആരാധകർ..ട്രോൾ ചർച്ചയാകുന്നു

സഞ്ജു സാംസൺ- ക്രിക്കറ് ടി ലോകത്ത് ഈ അടുത്ത കാലത്ത് ഇത്രയധികം ചർച്ചയായ ഒരു പേരില്ല എന്ന് പറയാം. കഴിവുണ്ടെങ്കിലും ഋഷഭ് പന്തിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിൽ ഉള്ളതിനാൽ സഞ്ജുവിന് ആ പേരിൽ അവസരണമ് കിട്ടറില്. മോശം ഫോമിൽ തുടരുമ്പോഴും പന്തിനെ വീണ്ടും വീണ്ടും വിശ്വസിക്കുന്ന ഇന്ത്യൻ ടീം നല്ല ഫോമിലുള്ള സഞ്ജുവിനെ ഒഴിവാകുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഇപ്പോൾ കേൾക്കുന്നത് . എത്ര വിമർശനങ്ങൽ കേട്ടാലും ഞങ്ങൾക്ക് ഇതൊന്നും വിഷയമല്ല എന്ന രീതിയിലാണ് ബിസിസിഐ പിന്നെയും പിന്നെയും സഞ്ജുവിനെ പിന്തുണക്കുന്നത്.

ഇന്ത്യൻ ടീമിൽ ലോബി ചർച്ച വര്ഷങ്ങളായി സജീവമാണ്. സഞ്ജുവിനെ പോലെ കഴിവുള്ള ഒരു താരം ഭരിക്കുന്ന പാർട്ടിയെ അതായത് ബി.ജെ.പിയെ പിന്തുണക്കുകയും ആ പാർട്ടിയിൽ ചേരുകയും ചേർന്നാൽ മാത്രമേ ഇനി ഇന്ത്യൻ ടീമിൽ അവസരം കിട്ടുക ഉള്ളു എന്ന ട്രോളിൽ ചർച്ചകൾ വരുന്നുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. കഴിവുള്ളവർക്ക് അത് തെളിയിക്കാൻ അവസരം കിട്ടും, അവർ ഇന്നല്ലെങ്കിൽ നാളെ അത് തെളിയിക്കും എന്നത് എല്ലാവര്ക്കും അറിയാവുന്ന അവസ്ഥ ആയിരിക്കെ സഞ്ജുവിന് അത്തരത്തിൽ ഒരു ഗതികേടില്ല എന്നും ആരാധകർ പറയുന്നുണ്ട്. ഗൗതം ഗംഭീർ, ശ്രീശാന്ത്, ഷമി തുടങ്ങിയവർ ഒകെ അത്തരത്തിൽ ഭരിക്കുന്ന പാർട്ടിയെ പിന്തുണക്കുന്നവരാണ്, എന്തിനുരുന്നാലും ഇവരെ ആരെയും ഒരുപരിധി വിട്ട് ടീം താങ്ങിയിട്ടില്ല എന്നതും ശ്രദ്ധിക്കണം.

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ സ്‌ക്വാഡിലുണ്ടായിരുന്നിട്ടും ഒരു മത്സരത്തില്‍ പോലും ഇന്ത്യ സഞ്ജുവിന് അവസരം നല്‍കിയില്ല. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജുവിന് കളിപ്പിച്ചെങ്കിലും രണ്ടാമത്തെ മത്സരത്തില്‍ നിന്നൊഴിവാക്കി. ആദ്യ ഏകദിനത്തില്‍ 36 താരം നേടിയിരുന്നു എന്നിരിക്കെയായിരുന്നു ഈ അവഗണന. മഇന്ത്യയുടെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പന്തും സാംസണും തമ്മിലുള്ള മത്സരം ആരോഗ്യകരമാണ്, പക്ഷേ ആരാധകർ പലപ്പോഴും അത് മറിച്ചാണ് കാണുന്നത്. പൊതുജനങ്ങളുടെ വൈകാരിക പൊട്ടിത്തെറിയോട് പ്രതികരിച്ചുകൊണ്ട്, സാംസണിന്റെ ബാല്യകാല പരിശീലകൻ ബിജു ഇതിനെതിരെ രംഗത്ത് വന്നിരുന്നു . സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ നിരവധി അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനാൽ സാംസൺ vs പന്ത് തർക്കം രൂക്ഷമായതായി കണക്കാക്കുന്നു.

“ഒരു കാരണവുമില്ലാതെ ഋഷഭ് പന്തിനെതിരെ മലയാളി ആളുകൾ തിരിയുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പന്ത് വളരെക്കാലത്തെ നന്നായി കളിച്ചിട്ടുള്ള താരമാണ് . സാംസണും നന്നായി കളിക്കുന്നുണ്ട്, ബാറ്ററായി ഇന്ത്യക്ക് വേണ്ടി കളിക്കാൻ കഴിയും. പന്തിന്റെ കീപ്പിംഗ് കഴിവുകൾ വളരെ മികച്ചതാണ്. നിങ്ങൾ ഒരു കാലയളവിലേക്ക് നോക്കുകയാണെങ്കിൽ, പന്ത് സ്റ്റമ്പിന് പിന്നിൽ വലിയ വീഴ്ചയോ പിഴവോ ആവർത്തിച്ചിട്ടില്ല. വളരെക്കാലമായി ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ആദം ഗിൽക്രിസ്റ്റിനെയോ വീരേന്ദർ സെവാഗിനെയോ പോലെയുള്ള ഇംപാക്ട് കളിക്കാരെ കുറിച്ച് പറയുമ്പോൾ അയാൾ ഇപ്പോൾ ഒരൽപം മോശം അവസ്ഥയിലാണ്. പക്ഷെ തിരിച്ചുവരും , ”ബിജു ക്രിക്കറ്റ് നെക്‌സ്റ്റിനോട് പറഞ്ഞു.

ബിജു പറഞ്ഞത് പോലെ മലയാളി ആരാധകർ ബിസിസിഐ പേജിലും ട്വിറ്ററിലും പ്രകടിപ്പിക്കുന്ന ഈ സഞ്ജു സ്നേഹം അവസാനം അയാൾക്ക് തന്നെ പാര ആയി മാറുമെന്നും ആരാധകരിൽ ഒരു വിഭാഗം പറയുന്നു.

സഞ്ജു പുറത്ത് നില്കുന്നത് നമ്മളെ ഏവരെയും നിരാശപെടുത്തുന്നുണ്ട്. എന്ത് തന്നെ ആയാലും ഋതുരാജ് ഗെയ്ക്‌വാദ്, രാഹുൽ ത്രിപാഠി, നിതീഷ് റാണ തുടങ്ങിയ തങ്ങൾ അവസരം കാത്തിരിക്കുന്നതും മികച്ച പ്രകടനം നടത്തിയ ശേഷമാണ്. എന്ത് തന്നെ ആയാലുംകാലം അയാളെ ചതിച്ചില്ലെങ്കിൽ സഞ്ജുവിനെ തേടി ഇനിയും അവസരങ്ങൾ വരുമെന്ന് നമുക്ക് കരുതാം.