സീനിയർ താരങ്ങൾ വിരമിക്കേണ്ട, ആ തീരുമാനം ഞങ്ങൾ എടുത്ത് കഴിഞ്ഞു; ബി.സി.സി.ഐയിൽ നിന്ന് വരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നത്

അഡ്‌ലെയ്‌ഡിൽ നടന്ന സെമിഫൈനലിൽ രോഹിത് ശർമ്മയും നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ വരാനിരിക്കുന്ന മാസങ്ങളിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായേക്കും എന്ന സൂചന ബിസിസിഐ വൃത്തങ്ങളിൽ നിന്ന് നേരത്തെ താനെ കിട്ടിയിരുന്നു. തോൽവിക്ക് ശേഷം, ടി20 സെറ്റപ്പിൽ രോഹിത്, വിരാട് കോഹ്‌ലി തുടങ്ങിയ മുതിർന്ന കളിക്കാരുടെ ഭാവിയെക്കുറിച്ച് ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനോട് ചോദിച്ചു, ഈ ചോദ്യം വളരെ നേരത്തെ ആണെന്നാണ് പരിശീലകൻ പറഞ്ഞത്. എന്തിരുന്നാലും റിപോർട്ടുകൾ പറയുന്നത് പ്രകാരം വരാനിരിക്കുന്ന മാസങ്ങളിൽ ഈ താരങ്ങൾ ഓരോരുത്തരെയായി ഇന്ത്യ ടി20 ടീമിൽ നിന്ന് ഒഴിവാക്കുമെന്നും ഇനി അവസരം കൊടുക്കില്ല എന്നും പറയുന്നു.

ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച്, 2024-ൽ കളിക്കുന്ന അടുത്ത പതിപ്പിനായി ഒരു പുതിയ ടീമിനെ ഇറക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹാർദിക് പാണ്ഡ്യയെ ദീർഘകാല ക്യാപ്റ്റൻ എന്ന രീതിയിൽ ആയിരിക്കും ഇന്ത്യ പരിഗണിക്കുക.

“ബിസിസിഐ ആരോടും വിരമിക്കാൻ ആവശ്യപ്പെടില്ല. ഇത് വ്യക്തിഗത തീരുമാനമാണ്. പക്ഷേ, 2023-ൽ ഒരുപിടി ടി20 മത്സരങ്ങൾ മാത്രമേ ഷെഡ്യൂൾ ചെയ്തിട്ടുള്ളൂ, സീനിയർ താരങ്ങളിൽ ഭൂരിഭാഗവും ഏകദിനത്തിലും ടെസ്റ്റ് മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും,” ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. “നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ വിരമിക്കൽ പ്രഖ്യാപിക്കേണ്ടതില്ല. അടുത്ത വർഷം ടി20 കളിക്കുന്ന മിക്ക സീനിയേഴ്സിനെയും നിങ്ങൾ കാണില്ല,” ബിസിസിഐയോട് അടുപ്പമുള്ള വൃത്തം കൂട്ടിച്ചേർത്തു.