സെവാഗും സിറാജും ഒരേ വേവ് ലെങ്ത്, ഒരാൾക്ക് സന്തോഷം ഒരാൾക്ക് നാണക്കേട്; റെക്കോഡ് ഇങ്ങനെ

2011 ലോകകപ്പ് കാലം, ഇന്ത്യക്ക് കിട്ടിയ എല്ലാ മികച്ച വിജയങ്ങളുടെയും ഒരു കാര്യം സച്ചിൻ- സെവാഗ് കൂട്ടുകെട്ട് നൽകിയ മികച്ച തുടക്കം കൊണ്ടായിരുന്നു. ഇരുവരുടെയും ബലത്തിൽ ഇന്ത്യ പല മത്സരങ്ങളിലും മികച്ച സ്കോറിലെത്തി. ഇതിൽ തന്നെ സെവാഗിന്റെ ഒരു കാര്യം എടുത്ത് പറയേണ്ടതാണ് . ഇന്ത്യ ആ ലോകകപ്പിൽ കളിച്ച ആദ്യ 5 മത്സരങ്ങളിലും താരം താൻ നേരിട്ട ആദ്യ പന്തിൽ ബൗണ്ടറി അടിച്ചാണ് തുടങ്ങിയത്. അത് ഇന്ത്യക്ക് നൽകിയ തുടക്കം വലുതായിരുന്നു.

ആ മത്സരങ്ങളിൽ എല്ലാം ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് സെവാഗ് നൽകിയ തുടക്കം വലിയ ഊർജം നൽകി. സെവാഗ് ക്രീസിൽ നിൽപ്പുണ്ടോ ഒരു ബൗണ്ടറി ഇന്ത്യൻ ആരാധകർ ഓരോ മത്സരങ്ങളിലും പ്രതീക്ഷിച്ചു എന്ന് തന്നെ പറയാം. അന്താരാഷ്ട്ര കരിയറിൽ തന്നെ ഇത്തരത്തിൽ സെവാഗ് 30 തവയാണ് ആദ്യ പന്ത് ബൗണ്ടറി നേടി ഇന്ത്യക്ക് കരുത്തായത്.

സെവാഗിന്റെ ഈ നേട്ടം സന്തോഷം നൽകുന്നത് ആണെങ്കിൽ സിറാജിന്റെ കാര്യത്തിൽ ഇന്ത്യൻ ആരാധകർ അത്ര ഹാപ്പിയാണ് എന്ന് പറയാം. ഇതുവരെ ഉള്ള 4 മത്സരങ്ങളിലും തന്റെ ആദ്യ പന്തിൽ സിറാജ് ബൗണ്ടറി വഴങ്ങി. ആദ്യ പന്തിൽ തന്നെ താരത്തെ ആക്രമിച്ചാൽ പിന്നെ മത്സരത്തിൽ മനോഹരമായി അദ്ദേഹത്തെ നേരിടാൻ പറ്റുമെന്ന തോന്നൽ താരങ്ങൾക്ക് ഉള്ള പോലെ തോന്നുന്നു.

എന്തിരുന്നാലും തുടക്ക ഓവറുകളിൽ ഒരൽപം ബുദ്ധിമുട്ടിയാലും പിന്നെ സിറാജ് മത്സരത്തിലേക്ക് മനോഹരമായി തിരിച്ചുവരുന്ന കാഴ്ചയും നമുക്ക് കാണാൻ പറ്റിയിട്ടുണ്ട് . അതേസമയം പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പ് 2023 ന്റെ നിലവിലെ പതിപ്പിൽ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായി. ബംഗ്ലാദേശ് ഇന്നിംഗ്‌സിന്റെ 9-ാം ഓവറിനിടെയാണ് ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്.

ലിറ്റൺ ദാസ് കളിച്ച ഷോട്ട് കാലുകൊണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് ഹാർദികിന് പരിക്കേറ്റത്. തുടർന്ന് ഫിസിയോ വന്ന് പരിശോധിച്ചിട്ടും താരം അസ്വസ്തനായിരുന്നു. തുടർന്ന് താരം ഓവർ പൂർത്തിയാക്കാതെ മൈതാനം വിട്ടു. പിന്നീട് വിരാട് കോഹ്ലിയാണ് ഓവർ പൂർത്തിയാക്കിയത്. മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങിയ അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശ് നിരയിൽ ഇന്ന് നായകൻ ഷക്കീബ് അൽ ഹസൻ കളിക്കുന്നില്ല. പകരം നജ്മുൽ ഹുസൈൻ ഷാന്റോയാണ് ടീമിനെ നയിക്കുന്നത്.