'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

ന്യുസിലാൻഡിനെതിരെ നടന്ന രണ്ടാം ടി 20 യിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ മിന്നും ജയം. നായകനായ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ശിവം ദുബൈ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കീവിസ് 208 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 15.2 പന്തിൽ ഇന്ത്യ സ്കോർ മറികടന്നു.

മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഇഷാൻ കിഷനാണ്. 32 പന്തിൽ 11 ഫോറും 4 സിക്‌സും അടക്കം 76 റൺസാണ് താരം അടിച്ചെടുത്തത്. കൂടാതെ ഇന്ത്യക്ക് വേണ്ടി നായകൻ സൂര്യകുമാർ യാദവ് രാജകീയ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. 37 പന്തിൽ 4 സിക്‌സും 9 ഫോറും അടക്കം 82* റൺസാണ് താരം നേടിയത്.

സൂര്യയ്ക്ക് കൂട്ടായി 18 പന്തുകളിൽ ഒരു ഫോറും 3 സിക്‌സും അടക്കം 36* റൺസുമായി ശിവം ദുബൈയും തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. എന്നാൽ ആരാധകർക്ക് നിരാശയായി മലയാളി താരം സഞ്ജു സാംസൺ. രണ്ടാം ടി 20 മത്സരത്തിൽ വെറും 6 റൺസ് മാത്രമായിരുന്നു താരത്തിന്റെ സംഭാവന. ഇപ്പോഴിതാ സഞ്ജുവിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആകാശ് ചോപ്ര.

‘റായ്പൂരിൽ നടന്ന രണ്ടാം മത്സരത്തിൽ 32 പന്തിൽ 76 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിലെ തൻറെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. പരിക്കേറ്റ തിലക് വർമ മടങ്ങിയെത്തിയാൽ സഞ്ജുവിന് പകരം ഇഷാനെ ടീമിൽ നിലനിർത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ തിരുവന്തപുരം കാര്യവട്ടത്ത് സ്വന്തം നാട്ടിൽ ഈ പരമ്പരയിലെ അവസാന ടി 20 യിൽ ഇന്ത്യ കളിക്കുമ്പോൾ സഞ്ജു ബെഞ്ചിലാവാനാണ് സാധ്യത’

Read more

‘തിരിച്ചുവരവുകൾ അരങ്ങേറ്റത്തേക്കാൾ കഠിനമാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിട്ടും രണ്ടാം മത്സരത്തിൽ ഇഷാൻ കാണിച്ച ആത്മവിശ്വാസം പ്രശംസനീയമാണ്. സഞ്ജു ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ്. റൺസ് കണ്ടെത്തിയാൽ മാത്രമേ സഞ്ജുവിന് ഇനി ടീമിൽ പിടിച്ചുനിൽക്കാനാകൂ,’ ചോപ്ര പറഞ്ഞു.