IPL 2025: സഞ്ജു സാംസൺ അടുത്ത സീസണിൽ കളിക്കുക അവർക്കായി, താരത്തിനും ആ ടീമിനും പറ്റിയ ഡീൽ; ആരാധകർക്ക് ആവേശം

എന്താണ് രാജാസ്ഥൻ റോയൽസ് ഈ സീസണിൽ നേരിടുന്ന പ്രധാന പ്രശ്നം? കഴിഞ്ഞ നാളുകളിലൊക്കെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്ഥിരതയോടെ പ്രകടനം കാഴ്ചവെച്ച ടീം ഈ സീസണിൽ ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. നായകൻ സഞ്ജുവിന്റെ പരിക്കും, റിയാൻ പരാഗ് അടക്കം ഉള്ള പല മുൻനിര താരങ്ങളുടെ മോശം ഫോമും, ലേലത്തിൽ സംഭവിച്ച പാളിച്ചകളും ഒകെ ഇതിന് കാരണമായി നമുക്ക് പറയാം.

എന്തായാലും സാധാരണ ടീമുകൾക്ക് ഉണ്ടാകുന്ന ഇത്തരം പരിക്കും മോശം ഫോമിന്റെ പ്രശ്നവും മാത്രമല്ല ടീമിനെ കുഴപ്പിക്കുന്നത്. അവിടെ മാനേജ്മെന്റും ടീം നായകനായ സഞ്ജു സാംസണും തമ്മിൽ ഉള്ള തർക്കങ്ങളും ഈഗോ പ്രശ്നവും അടക്കം ഒരു വലിയ രീതിയിൽ ഉള്ള വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്.

സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ഇമ്പാക്ട് താരമായ ഇറങ്ങിയ സഞ്ജു നായകനായി തിരിച്ചെത്തിയത് ആയിരുന്നു. അതിനിടയിൽ തുടർ തോൽവിയുമായി മുമ്പോട്ട് പോയ രാജസ്ഥാൻ നിരാശപെടുത്തിയെങ്കിലും സഞ്ജു ഭേദപ്പെട്ട് നിന്നിരുന്നു. അപ്പോഴാണ് വീണ്ടും പരിക്കുപറ്റി സഞ്ജു പുറത്തായത്. അതോടെ വീണ്ടും പരാഗ് നായകനായി. എന്തായാലും പ്ലേ ഓഫ് എത്താതെ പുറത്തായ രാജസ്ഥാൻ ഇന്ന് അഭിമാന പോരിൽ കൊൽക്കത്തയെ നേരിടും. അതേസമയം ടീമിലെ പടലപ്പിണക്കങ്ങളും ഈഗോ പ്രശ്നങ്ങളിലും അസ്വസ്ഥനായ സഞ്ജു ഇരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിന് പുറപ്പെടുന്ന വിമാനത്തിൽ ആണ് ബാക്കി താരങ്ങൾ ഒകെ സന്തോഷിച്ച് ഇരിക്കുമ്പോൾ സഞ്ജു ദുഃഖിച്ച് ഇരിക്കുന്നത് കാണാൻ സാധിക്കുന്നത്. നിലവിൽ ഈ സീസണിൽ ശേഷിക്കുന്ന മത്സരത്തിൽ സഞ്ജു കളിക്കുമോ എന്നുള്ള കാര്യത്തിൽ ഉറപ്പ് ഇല്ലെങ്കിലും അടുത്ത സീസണിൽ സഞ്ജു ടീമിൽ കാണില്ല എന്ന കാര്യം ഉറപ്പായി കഴിഞ്ഞു.

രാജസ്ഥാൻ റോയൽസ് വിട്ടാൽ സഞ്‍ജുവിന് മുന്നിൽ ഉള്ള ഏറ്റവും മികച്ച ഓപ്ഷൻ നിലവിൽ ചെന്നൈ സൂപ്പർ കിങ്‌സ് ആണ്. ധോണി കരിയറിന്റെ അവസാന സമയത്ത് എത്തിയ സാഹചര്യത്തിൽ സഞ്ജു എന്തുകൊണ്ടും ചെന്നൈക്ക് പറ്റിയ ഓപ്ഷൻ ആണ്. ധോണിയെ പോലെ കൂളും സാഹചര്യങ്ങളെ മനസിലാക്കാനും ഉള്ള കഴിവും ഉള്ള സഞ്ജു ചെന്നൈയിൽ എത്തിയാൽ പൊളിക്കും എന്നാണ് ആരാധകർ പറയുന്നത്.

സഞ്ജുവിനും അതുപോലെ തന്നെ ചെന്നൈക്കും ഗുണമുള്ള ഡീൽ ആകും എന്നതിനാൽ ഇത് നടക്കാനുള്ള സാധ്യത കൂടുതലാണ് എന്ന് തന്നെ മനസിലാക്കാം.

Latest Stories

നെഹ്‌റുവിനെതിരായ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി

ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ലോകം ആണവ മത്സരത്തിലേക്ക്

കേരളത്തിലെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്ക; മുട്ട വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

ആര്‍എസ്എസ് ചിത്രത്തെ കുറിച്ച് പാട്ടിലൂടെ പ്രതികരിക്കും; ജാതീയത വിറ്റ് കാശാക്കുന്നില്ല, തന്റെ പാട്ടുകളില്‍ ജാതിയതയില്ലെന്ന് വേടന്‍