അഭിഷേകല്ല, ടി-20 ലോകകപ്പിൽ ഓപ്പണറാകാൻ ഏറ്റവും അർഹൻ സഞ്ജു സാംസണാണ്: അനിൽ കുംബ്ലെ

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തി വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഇനി സൂപ്പർ ഏട്ടിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് നടക്കാൻ പോകുന്നത്. നിലവിലെ ഇന്ത്യൻ ടീമിൽ ഓപ്പണർ അഭിഷേക് ശർമയുടെ ഫോം ഔട്ട് മാത്രമാണ് പ്രശ്നം.

ടൂർണമെന്‍റിൽ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററാകുമെന്ന പ്രതീക്ഷിച്ചിരുന്ന അഭിഷേക് കളിച്ച മൂന്നു മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തകർത്തടിച്ച ഒന്നാം നമ്പർ ട്വന്‍റി20 ബാറ്റർ, സൂപ്പർ എട്ടിലേക്ക് കടക്കുമ്പോഴും ബൗളർമാരുടെ പേടിസ്വപ്നം തന്നെയാണ്. ഇപ്പോഴിതാ സഞ്ജു സാംസണാണ് ഓപ്പണറാകാൻ അർഹൻ എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ.

‘ അഭിഷേക് കഴിഞ്ഞ എട്ട് മത്സരങ്ങളിൽ അഞ്ച് തവണ ഡക്ക് നേടിയിട്ടുണ്ട്. പ്രധാനപ്പെട്ട മത്സരങ്ങളിൽ അദ്ദേഹത്തിന്റെ ഫോമിൽ വിശ്വസിക്കാൻ കഴിയില്ല. സഞ്ജു ലോകകപ്പിൽ കളിക്കാൻ അർഹനാണ്. പലപ്പോഴും അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും കളിക്കാതെ ബെഞ്ചിൽ ഇരിക്കുകയും ചെയ്യും’

‘അടുത്ത മൂന്നു മത്സരങ്ങളിൽ ഒന്ന് അഭിഷേക് ശർമയ്ക്കും രണ്ട് മത്സരങ്ങൾ സഞ്ജു സാംസണും നൽകണം. മികച്ച പ്രകടനം നടത്തുന്നവരിൽ ഒരാൾ സെമി ഫൈനലിൽ ഇഷാൻ കിഷനോടൊപ്പം ഓപണിംഗിൽ കളിക്കട്ടെ. ലോകകപ്പിൽ രണ്ട് കളിക്കാർക്കും തുല്യ അവസരങ്ങൾ കൊടുക്കണം’ അനിൽ കുംബ്ലെ പറഞ്ഞു.

Latest Stories

റിങ്കു സിംഗിനെ കൊണ്ട് ഒരു ഉപകാരവുമില്ല, പണ്ട് ഒരിക്കൽ അഞ്ച് സിക്സ് അടിച്ചത് മാത്രമാണ് അവന്റെ നേട്ടം: കെ ശ്രീകാന്ത്

കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

'ഞങ്ങൾ വിജയിച്ചതിന് കാരണം എം എസ് ധോണി, അദ്ദേഹമാണ് നൂറിന് നിർദേശങ്ങൾ നൽകിയത്'; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകൻ

ബലാല്‍സംഗം ചെയ്ത പ്രതി പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി; ജാമ്യം ലഭിക്കാന്‍ വേണ്ടി വിവാഹം നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കോടതി

മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള ബിജെപി നീക്കത്തിനെതിരെ കടുത്ത താക്കീതുമായി സ്റ്റാലിന്‍; നാളെ തമിഴ്‌നാട്ടില്‍ കരിങ്കൊടി പ്രതിഷേധം

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ്; ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല

ഹോര്‍മൂസ് കടക്കാനാകാതെ ഇറാനിലേക്കുള്ള കപ്പലുകള്‍, യുഎസ് ഉപരോധം മറികടന്ന് നീങ്ങല്‍ സാധ്യമല്ല; ചൈനീസ് കപ്പല്‍ റിച്ച് സ്റ്റാറിയും തിരികെ മടങ്ങി

ഇക്കൊല്ലത്തെ മണ്‍സൂണ്‍ പതിവിലും കുറവായിരിക്കും, എല്‍ നിനോ പ്രതിഭാസം മഴയുടെ ശക്തിയും തോതും കുറയ്ക്കും; ആഗോള മഴപ്പാത്തി അനകൂലമായാല്‍ മഴ പെയ്തിറങ്ങും

ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായി എന്ന് ട്രംപ്; 'ഇപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങിയാല്‍ ആ രാജ്യം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും, ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല'

അവസാന മുന്നറിയിപ്പ്: ബംഗാൾ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തോട് പറയുന്നത്