ആ ഒറ്റ ചോദ്യത്തിന് ഉത്തരമായാണ് സഞ്ജു ടീമില്‍ തുടരുന്നത്; മലയാളി താരത്തിന്റെ ലോകകപ്പ് സാധ്യതകളെ കുറിച്ച് അശ്വിന്‍

സഞ്ജു സാംസണ്‍ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണോ? എല്ലാ സഞ്ജു ആരാധകരുടെയും മനസില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചോദ്യമാണിത്. ഇപ്പോഴിതാ ഇതിന് ഉത്തരം നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ സീനിയര്‍ താരം ആര്‍. അശ്വിന്‍. സഞ്ജുവിനെ ബാക്കപ്പ് താരമായാണ് ടീം വളര്‍ത്തുന്നതെന്നാണ് അശ്വിന്‍ പറയുന്നത്.

കെ എല്‍ രാഹുലും ശ്രേയസ് അയ്യരും പരിക്കിന് ശേഷം തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. ഏഷ്യാ കപ്പിലൂടെയാണ് ഇവര്‍ മടങ്ങിവരാനൊരുങ്ങുന്നത്. എന്നാല്‍ ഇവര്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ബാക്കപ്പ് ആരാണ്? ഇവരിലൊരാള്‍ക്ക് പരിക്കേറ്റ് ലോകകപ്പ് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ആര് പകരക്കാരനാവും? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് സഞ്ജു സാംസണ്‍ ടീമില്‍ തുടരുന്നത്.

അക്ഷര്‍ പട്ടേലിനെ നാലാം നമ്പറിലേക്ക് കളിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ടി20യിലും ഏകദിനത്തിലും വ്യത്യസ്ത തന്ത്രം പയറ്റാനാണ് ഇന്ത്യ ശ്രമിക്കുന്നത്. തിലക് വര്‍മയുടെ ടി20യിലെ പ്രകടനത്തിലൂടെ എല്ലാവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ്.

Read more

എന്നാല്‍ ഏകദിന ലോകകപ്പിന്റെ പദ്ധതികളില്‍ ഇപ്പോള്‍ തിലകുണ്ടെന്ന് പറയാനാവില്ല. എന്നാല്‍ ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമായി തിലകുണ്ടാവും. കാരണം ഏതൊരു സെലക്ടറും അവന്റെ ബാറ്റിങ് കാണുമ്പോള്‍ അവനെ പരിഗണിക്കും- തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവേ അശ്വിന്‍ പറഞ്ഞു.