സാം കറന്‍ വക പാകിസ്ഥാന് ഷോക്കടി, ഇനി എല്ലാം ബോളർമാരുടെ കൈയിൽ

സെമി ഫൈനലിൽ ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്മാരെ 169 റൺസിൽ ഒതുക്കാമെങ്കിലാണോ ഞങ്ങൾക്ക് പാകിസ്ഥാൻ എന്ന രീതിയിലായിരുന്നു ഇന്ന് ഇംഗ്ലണ്ട് ബോളറുമാർ ഫൈനലിൽ പന്തെറിഞ്ഞത്. ടോസ് നേടിയ ജോസ് ബട്ട്ലർ ബോളിങ് തിരഞ്ഞെടുത്തത് വെറുതെ അല്ല, അയാൾക്ക് അയാളുടെ ബോളറുമാരുടെ കഴിവിനെ അത്രക്ക് വിശ്വാസം ആയിരുന്നു. സാം കറൺ എന്ന ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ ഒരിക്കൽകൂടി ആറാടിയപ്പോൾ പാകിസ്ഥാന് നേടാനായത് 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രം.

ബാബർ- റിസ്‌വാൻ സഖ്യം കരുതലോടെ തുടങ്ങുന്ന കാഴ്ചയാണ് ഇന്നിംഗ്സ് ആദ്യം കണ്ടത്. എന്നാൽ മികച്ച റൺ റേറ്റിൽ പാകിസ്താനെ മുന്നേറ്റം നടത്താൻ ഇംഗ്ലണ്ട് ബോളറുമാർ സഹായിച്ചില്ല. അതിനിടയിൽ 15 റൺസെടുത്ത റിസ്‌വാൻ പുറത്ത്,സാം കറൺ ആയിരുന്നു വിക്കറ്റ് എടുത്തത്. തൊട്ടുപിന്നാലെ മൊഹമ്മദ് ഹാരീസിനെ ആദിൽ റഷീദ് പുറത്താക്കിയതോടെ പാകിസ്ഥാൻ തകർച്ചയെ നേരിട്ടു . ബാബർ ഒരറ്റത്ത് നിന്ന് ശ്രമിച്ചെങ്കിലും ഇംഗ്ലീഷ് ബോളറുമാരുടെ അച്ചടക്കം അയാളെ അതിൽ നിന്ന് തടഞ്ഞു. റഷീദ് ബാബറിനെയും മടക്കി. 32 റൺസ് തരാം എടുത്തു.

ഷാൻ മസൂദ് നടത്തിയ മികച്ച ആക്രമം ബാറ്റിംഗ് മാത്രമാണ് പാകിസ്താനെ 130 കടക്കാൻ സഹായിച്ചത് . 38 റൺസെടുത്ത മസൂദ് മാത്രമാണ് ഇംഗ്ലീഷ് ആക്രമണത്തെ ഭയക്കാതെ കളിച്ചത്. എന്തായാലും ഇംഗ്ലണ്ട് നായകൻ വിചാരിച്ച റൺസ് പോലും എടുക്കാൻ പാകിസ്തനായിട്ടില്ല. സാം 4 ഓവറിൽ 12 റൺസ് വിട്ടുകൊടുത്ത് നേടിയത് 3 വിക്കറ്റ്. റഷീദ്, ജോർദാൻ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്റ്റോക്സ് ഒരു വിക്കറ്റ് നേടി.