റൂട്ടും മലാനും നിലയുറപ്പിച്ചു; ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റിന് 220 എന്ന നിലയില്‍. രണ്ടു ദിവസവും എട്ട് വിക്കറ്റും കൈയിലിരിക്കെ ഓസ്‌ട്രേലിയയെക്കാള്‍ 58 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട്. സ്‌കോര്‍: ഇംഗ്ലണ്ട്- 147, 220/2. ഓസ്‌ട്രേലിയ-425

ഓപ്പണര്‍മാരായ ഹസീബ് ഹമീദിനെയും (27) റോറി ബേണ്‍സിനെയും (13) വേഗം നഷ്ടടപ്പെട്ട ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ജോ റൂട്ടും ഡേവിഡ് മലാനും ചേര്‍ന്നാണ് കരകയറ്റുന്നത്. പത്ത് ബൗണ്ടറികള്‍ അടക്കം 86 റണ്‍സുമായി റൂട്ട് ക്രീസിലുണ്ട്.

Read more

റൂട്ടിന് കൂട്ടായുള്ള മലാന്‍ പത്ത് ഫോറുകള്‍ സഹിതം 80 റണ്‍സ് സ്‌കോര്‍ ചെയ്തുകഴിഞ്ഞു. മിച്ചല്‍ സ്റ്റാര്‍ക്കും നായകന്‍ പാറ്റ് കമ്മിന്‍സുമാണ് ഓസീസിനായി വിക്കറ്റ് പങ്കിട്ടത്.